ജയ്പൂര്‍: ആണ്‍കുഞ്ഞിന് വേണ്ടി മകളുടെ പ്രായമുള്ള യുവതിയെ വിവാഹം ചെയ്ത് എണ്‍പത്തിമൂന്നുകാരന്‍. പുലിവാല് പിടിച്ചിരിക്കുകയാണ് അനന്തരാവകാശിയായി വിവാഹം കഴിച്ച വൃദ്ധന്‍. നിയമക്കുരുക്കിലേയ്ക്ക് നീളുന്നത് എണ്‍പത്തിമൂന്നുകാരന്റെ രണ്ടാം വിവാഹമാണ്.
വധുവാക്കിയിരിക്കുന്നത് മുപ്പതുകാരിയായ സ്ത്രീയെ ആണ്. ഇയാള്‍ ആദ്യ ഭാര്യ ജീവിച്ചിരിക്കെ തന്നെയാണ് രണ്ടാം വിവാഹം കഴിക്കുന്നത്. എന്നാല്‍ രാജസ്ഥാനിലെ കരൗലി സ്വദേശിയായ സുഖ്‌റാം ഭൈരവ അവകാശപ്പെടുന്നത് ആദ്യ ഭാര്യയുടെ സമ്മതത്തോടെയാണ് രണ്ടാം വിവാഹമെന്നാണ്.
read also: പുരുഷനായി ചമഞ്ഞ് രണ്ട് വിവാഹം ചെയ്‌ത യുവതി പിടിയിൽ
എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത് ഇങ്ങനൊരു വിവാഹം നടന്നതായി തങ്ങള്‍ക്കൊന്നുമറിയില്ലെന്നാണ്. ഈ വിവാഹത്തില്‍ 12 അയല്‍ഗ്രാമങ്ങളില്‍ നിന്നുമുള്ള ആളുകള്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. കുതിരപ്പുറത്തേറി വലിയ ഘോഷയാത്രയായാണു വരന്‍ കല്യാണപ്പന്തലിലേക്ക് എത്തിയതെന്നാണ് സൂചനകള്‍.
Post Your Comments