തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ മുടങ്ങിക്കിടന്ന പെന്‍ഷന്‍ വിതരണം പുനരാരംഭിച്ചതിന് ഉദ്‌ഘാടനച്ചടങ്ങ് നടത്തിയത് അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ചു മാസക്കാലമാണ് പാവപ്പെട്ട പെൻഷൻകാരെ സർക്കാർ ദുരിതത്തിലാക്കിയത്. പലരും ആത്മഹത്യ ചെയ്തു. ഇത്തരത്തിൽ സര്‍ക്കാര്‍ തന്നെ സൃഷ്ടിച്ച ദുരിതം അവസാനിപ്പിക്കുന്നതിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നടത്തിയത്.
Read Also: സോളാര്‍ ആഘാതമേറ്റവര്‍ എല്‍.ഡി.എഫിലേക്ക് വരണ്ട: പന്ന്യൻ രവീന്ദ്രൻ
സര്‍ക്കാരിന്റെ ക്രൂരത കാരണം ആത്മഹത്യ ചെയ്ത പെന്‍ഷന്‍കാരുടെ കാര്യത്തില്‍ അനുശോചന പ്രമേയം അവതരിപ്പിച്ച ശേഷമായിരുന്നു മുഖ്യമന്ത്രി ഉദ്ഘാടനം നടത്തേണ്ടയിരുന്നതെന്നും രമേശ് ചെന്നിത്തല പറയുകയുണ്ടായി.
Post Your Comments