മുംബൈ: 25 മിനിറ്റുകൊണ്ട് മുംബൈയില്‍ നിന്നും പൂണെയിലെത്താനുള്ള ഹൈപ്പര്‍ ലൂപ്പ് എന്ന ഗതാഗത സംവിധാനത്തിന് ധാരണയായി. നിലവില്‍ മൂന്ന് മണിക്കൂറിലേറെ വേണം ഈ നഗരങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യാന്‍. ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാരും റിച്ചാര്‍ഡ് ബ്രാന്‍സണിന്‍റെ വിര്‍ജിന്‍ ഹൈപ്പര്‍ ലൂപ്പ് വണും ധാരണാപത്രം ഒപ്പുവെച്ചു. മാഗ്നെറ്റിക് മഹാരാഷ്ട്ര ഇന്‍വെസ്റ്റര്‍ സമ്മിറ്റിലാണ് ധാരണാപത്രം പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ തമ്മിലുള്ള യാത്രാ സമയം രണ്ട് മണിക്കൂറിലല്‍ താഴേയ്ക്ക് കുറക്കാന്‍ സാധിക്കുന്ന ദേശീയ ഹൈപ്പര്‍ ലൂപ് ശൃംഖലയുടെ ആദ്യ ഇടനാഴിയാണ് പുണെ- മുംബൈ പാതയെന്നും വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ചെയര്‍മാന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. എന്നാൽ പദ്ധതിക്ക് എന്ന് തുടക്കം കുറിക്കുമെന്നൊ എന്ന് നിലവിൽ വരുമെന്നോ എന്ന കാര്യങ്ങൾക്ക് കൃത്യമായ വിവരം ലഭ്യമല്ല.
read more:യാത്രക്കാരുടെ പ്രശ്‌നങ്ങൾ മനസിലാക്കാനായി റയില്‍വേ മന്ത്രി ചെയ്‌തതിങ്ങനെ
Post Your Comments