ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌കറും പാക് ചാരസംഘടനയായ ഐ.എസ്.ഐയുമാണെന്നതിന്റെ ഒരേയൊരു തെളിവായിരുന്നു കസബ്. കസബ് കൂടെ മരിച്ചിരുന്നുവെങ്കിൽ മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഹിന്ദുക്കളുടെ മേൽ വന്നു പതിയുമായിരുന്നു. മറ്റ് ഒമ്പതു ഭീകരരുടെ കൈകളിലും കാവി/ചുവപ്പ് ചരടുകളുണ്ടായിരുന്നു. പത്തു പേരുടെയും പോക്കറ്റില്‍ ഹിന്ദു പേരും ഇന്ത്യന്‍ വിലാസവുമുള്ള തിരിച്ചറിയല്‍ കാര്‍ഡുകളും തിരുകിയിരുന്നു.
പത്തു പേരും കൊല്ലപ്പെട്ടിരുന്നെങ്കില്‍ മുംബൈ ഭീകരാക്രമണം ഹിന്ദു ഭീകരാക്രമണമാകുമായിരുന്നു. വിചാരണ തീരുന്നതു വരെ അയാളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക വലിയ വെല്ലുവിളിയായിരുന്നു. ജയിലില്‍ കസബിനെ എങ്ങനെയും വധിക്കാനാണ് അവര്‍ പദ്ധതിയിട്ടത്. ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്ബനിക്കായിരുന്നു ക്വട്ടേഷന്‍. കസബിനെപ്പറ്റി ഒരു വിവരവും പുറത്തുവിടരുതെന്നായിരുന്നു മുംബൈ പോലീസിന്റെ തീരുമാനം. എന്നാല്‍, കേന്ദ്ര ഏജന്‍സികളിലൂടെ കസബിന്റെ ചിത്രം പുറത്തുവന്നു.
ഇന്ത്യയിലെ നമാസ് കസബിനെ അമ്പരപ്പിച്ചു. ഇന്ത്യയില്‍ മോസ്‌കുകള്‍ പൂട്ടിയെന്നും മുസ്ലിംകള്‍ക്കു നിസ്‌കരിക്കാന്‍ പോലും അനുവാദമില്ലെന്നുമൊക്കെയാണ് കസബിനെ വിശ്വസിപ്പിച്ചിരുന്നത്. ക്രൈംബ്രാഞ്ചിന്റെ ലോക്കപ്പിലായിരിക്കെ കസബിന് അഞ്ചു നേരവും ബാങ്ക്‌വിളി കേള്‍ക്കാമായിരുന്നു. അതു തോന്നലാണെന്നാണ് അയാള്‍ കരുതിയത്.യാഥാര്‍ഥ്യമാണെന്നു ബോധ്യപ്പെടുത്താന്‍ വാഹനത്തില്‍ കയറ്റി മെട്രോ സിനിമയ്‌ക്കടുത്തുള്ള മോസ്‌ക് കാട്ടിക്കൊടുത്തു. അന്വേഷണ ഉദ്യോഗസ്‌ഥനായ രമേഷ് മഹാലെയെയാണ് അതിനു ചുമതലപ്പെടുത്തിയത്.
അവിടെ നമസ്‌കാരം നടക്കുന്നതു കണ്ട് കസബ് അമ്പരന്നു.അജ്‌മല്‍ കസബിനു ജിഹാദുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. മോഷണത്തിലൂടെ സമ്ബന്നനാകാനായിരുന്നു കസബിന്റെയും സുഹൃത്ത് മുസഫര്‍ ലാല്‍ ഖാന്റെയും ആഗ്രഹം. ആയുധപരിശീലനം നേടാനായി മാത്രമാണ് കസബ് ലഷ്‌കറെ തോയ്‌ബയില്‍ ചേര്‍ന്നത്. മൂന്നു ഘട്ടം പരിശീലനം കഴിഞ്ഞപ്പോള്‍ കസബിന് 1,25,000 രൂപ നല്‍കി. കുടുംബത്തെ കാണാന്‍ ഒരാഴ്‌ച അവധിയും നല്‍കി. പണം കസബ് സഹോദരിയുടെ വിവാഹത്തിനായി കുടുംബത്തെ ഏല്‍പ്പിച്ചു.
ഇങ്ങനെ തന്നെയായിരുന്നു മരിച്ച ഭീകരരിൽ പലരുടെയും അവസ്ഥ എന്നാണ് കസബിൽ നിന്ന് അറിയാൻ കഴിഞ്ഞത്.2008 നവംബര്‍ 26-നു രാത്രി 9.20ന് മുംബൈ, ഛത്രപതി ശിവജി റെയില്‍വേ സ്‌റ്റേഷനിലായിരുന്നു ആദ്യ ആക്രമണം. താജ് പാലസ് ഹോട്ടല്‍, ഒബ്‌റോയ് ട്രിഡെന്റ്, നരിമാന്‍ പോയിന്റ് എന്നിങ്ങനെ എട്ടിടത്തായി 174 പേര്‍ കൊല്ലപ്പെട്ടു. പിടിയിലായ കസബിനെ രാകേഷ് മരിയയാണു പതിവായി ചോദ്യംചെയ്‌തത്. സെപ്‌റ്റംബര്‍ 27-ന്, റമദാന്റെ 27-ാം രാവില്‍ ആക്രമണം നടത്താനായിരുന്നു യഥാര്‍ഥ പദ്ധതിയെന്നും കസബ് വെളിപ്പെടുത്തിയിരുന്നു.
ഇതെല്ലാം അന്വേഷണ ഉദ്യോഗസ്ഥന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ ആണ്. അജ്‌മല്‍ കസബിനു വേണ്ടി കരുതിവച്ചിരുന്നത് ബംഗളുരു സ്വദേശി സമീര്‍ ദിനേശ് ചൗധരിയായി കൊല്ലപ്പെടാനുള്ള നിയോഗം. ലഷ്‌കറിന്റെ ഗൂഢപദ്ധതി പൊളിച്ചത് സ്വന്തം ജീവന്‍ നല്‍കി കസബിനെ ജീവനോടെ പിടികൂടിയ മുംബൈ പോലീസ് കോണ്‍സ്‌റ്റബിള്‍ തുക്കാറാം ഓംബ്ലെയുടെ ധീരത. മുംബൈ പോലീസ് കമ്മിഷണറായിരുന്ന രാകേഷ് മാരിയയുടേതാണു വെളിപ്പെടുത്തല്‍.
ലഷ്‌കറിന്റെ പദ്ധതി വിജയിച്ചിരുന്നെങ്കില്‍ “മുംബൈയില്‍ ഹിന്ദു ഭീകരാക്രമണം” എന്നു പത്രങ്ങള്‍ തലക്കെട്ട് നിരത്തുമായിരുന്നു. സമീര്‍ ചൗധരിയുടെ കുടുംബത്തെയും പരിചയക്കാരെയും ഇന്റര്‍വ്യു ചെയ്യാന്‍ ടിവി ചാനലുകള്‍ വരി നില്‍ക്കുമായിരുന്നു- “ലെറ്റ് മി സേ ഇറ്റ് നൗ” എന്ന പുസ്‌തകത്തില്‍ രാകേഷ് മാരിയ പറയുന്നു. കസബിന്റെ കൈത്തണ്ടയില്‍ കാവിച്ചരട് കെട്ടിയിരുന്നതു വെടിവയ്‌പിനിടെയുള്ള ദൃശ്യങ്ങളില്‍ വ്യക്‌തമാണ്.
Post Your Comments