CricketLatest NewsNewsSports

ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട ഭുവനേശ്വര്‍ കുമാറിനെ തേടി അപൂര്‍വ റെക്കോര്‍ഡ്

വാണ്ടറേഴ്‌സ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടി20 മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ കാഴ്ച വെച്ചത്. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകളാണ് ഭുവനേശ്വര്‍ നേടിയത്. ഇതോടെ താരത്ത തേടി അപൂര്‍വ റെക്കോര്‍ഡും എത്തിയിരിക്കുകയാണ്. ട്വന്റി20 മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ പേസര്‍ എന്ന റെക്കോര്‍ഡാണ് ഭുവി സ്വന്തമാക്കിയത്. മുമ്പ് ട്വന്റി 20യില്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിത് സ്പിന്‍ ബൗളറായ ചാഹല്‍ മാത്രമാണ്.

ആദ്യ മത്സരത്തില്‍ 28 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഇന്ത്യ മുന്നോട്ട് വച്ച 204 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 175 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 39 പന്തില്‍ 72 റണ്‍സ് നേടിയ ശിഖര്‍ ധവാന്റെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോറില്‍ എത്തിയത്.

ജയത്തോടെ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ട്വന്റി20 പരമ്പരയില്‍ 1-0ന് ഇന്ത്യ മുന്നിലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button