Latest NewsNewsIndia

ഇന്ത്യന്‍ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിന്റെ പിതാവ് അര്‍ബുദം ബാധിച്ച് മരിച്ചു

കരളിന് അര്‍ബുദം ബാധിച്ച് കഴിഞ്ഞ എട്ടു മാസത്തോളമായി കിരണ്‍ പാല്‍ സിംഗ് ചികിത്സയിലായിരുന്നു

മീററ്റ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഭുവനേശ്വര്‍ കുമാറിന്റെ പിതാവ് കിരണ്‍ പാല്‍ സിംഗ് അന്തരിച്ചു. 63 വയസായിരുന്നു. അര്‍ബുദ ബാധിതനായി മാസങ്ങളോളം ചികിത്സയിലായിരുന്നു.

Also Read: പ്രതികരണം അറിയാനും ഇന്റർവ്യൂ എടുക്കാനും വിളിക്കുന്നവർക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നൽകി അശ്വതി ശ്രീകാന്ത്

കരളിന് അര്‍ബുദം ബാധിച്ച് കഴിഞ്ഞ എട്ടു മാസത്തോളമായി കിരണ്‍ പാല്‍ സിംഗ് ചികിത്സയിലായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച മീററ്റിലെ വീട്ടിലായിരുന്നു അന്ത്യം.
ഉത്തര്‍പ്രദേശ് പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന കിരണ്‍ പാല്‍ സിംഗിന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് രോഗം സ്ഥിരീകരിച്ചത്.

ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കിരണ്‍ പാല്‍ സിംഗ് കീമോതെറാപ്പിക്ക് വിധേയനായിരുന്നു. രണ്ടാഴ്ച മുന്‍പ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ മീററ്റിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button