Latest NewsCricketNewsSports

തന്റെ ഉറക്കം കളഞ്ഞ ആ രണ്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ ഇവരാണ് ; ഫിഞ്ച് വെളിപ്പെടുത്തുന്നു

ഏകദിനത്തില്‍ ഓസ്‌ട്രേലിയയുടെ നായകനായ ആരോണ്‍ ഫിഞ്ച് ലോകക്രിക്കറ്റില്‍ ഇപ്പോളുള്ള ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാന്മാരില്‍ ഒരാള്‍ കൂടിയാണ്. 2018 ല്‍ നാട്ടില്‍ ഇന്ത്യയ്‌ക്കെതിരെ നടന്ന പരമ്പരയെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഫിഞ്ച്. ഈ പരമ്പരയില്‍ ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രിത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ നേരിടാന്‍ താന്‍ ഭയപ്പെട്ടിരുന്നുവെന്നാണ് അന്ന് ബാറ്റിംഗില്‍ പരാജയപ്പെട്ട ഫിഞ്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

തിരിയുന്ന പന്തുകളുമായി ഭുവനേശ്വര്‍ ഈ പരമ്പരയില്‍ തന്നെ വട്ടംകറക്കിയെന്നും, ബുംറയും, ഭുവനേശ്വര്‍ കുമാറും ഔട്ടാക്കുന്നത് ഓര്‍ത്ത് പല രാത്രിയിലും താന്‍ ഉറങ്ങിയിട്ടില്ലെന്നും ഫിഞ്ച് പറയുന്നു. പരമ്പരയില്‍ ടെസ്റ്റിലും, ഏകദിനത്തിലും ഇന്ത്യയോട് പരാജയപ്പെട്ട ഓസ്‌ട്രേലിയ ടി20 സീരീസ് സമനിലയില്‍ പിടിച്ചുകെട്ടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button