Latest NewsCricketNewsSports

പാകിസ്ഥാനെതിരായ മത്സരം ആവേശകരവും സമ്മർദ്ദവും നിറഞ്ഞതാണ്, എന്നാൽ ഞങ്ങളിപ്പോൾ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല: ഭുവി

കൊളംബോ: ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ എതിരാളികളാണ് പാകിസ്താൻ. പണ്ടുമുതലേ ചിര വൈരികളാണ് ഇരു ടീമുകളും. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് ടീം ഇന്ത്യ ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ. ടി20 ലോകകപ്പിനെക്കുറിച്ച് ചിന്തിക്കുന്നില്ല. അതിന് മുമ്പ് ധാരാളം മത്സരങ്ങൾ ഞങ്ങൾക്ക് മുന്നിൽ അവശേഷിക്കുന്നുണ്ടെന്ന് ഭുവനേശ്വർ കുമാർ പറഞ്ഞു.

‘പാകിസ്ഥാനെതിരെ കളിക്കുന്നത് എല്ലായ്‌പ്പോഴും ആവേശകരവും സമ്മർദ്ദവും നിറഞ്ഞ മത്സരമാണ്. സത്യം പറഞ്ഞാൽ ഞങ്ങൾ ടി20 ലോകകപ്പിനെക്കുറിച്ച് ശരിക്കും ചിന്തിച്ചിട്ടില്ല. കാരണം ഞങ്ങൾക്ക് ധാരാളം മത്സരങ്ങൾ അവശേഷിക്കുന്നു. ശ്രീലങ്കയിൽ ഏകദിന-ടി20 മത്സരങ്ങൾ നടക്കാനിരിക്കുന്നു. കൂടാതെ ഇംഗ്ലണ്ടിലെ ടെസ്റ്റ് മത്സരങ്ങളും ഐ‌പി‌എല്ലും. ഐ‌പി‌എൽ അവസാനിച്ചു കഴിഞ്ഞാൽ മാത്രമേ ഞങ്ങൾ ടി20 ലോകകപ്പിനെ കുറിച്ച് ചിന്തിക്കാൻ തുടങ്ങു’ ഭുവി കൊളംബോയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

Read Also:- ടോക്യോ ഒളിമ്പിക്സ്: ഒളിമ്പിക്സിൽ കോവിഡ് കേസുകൾ കുറവാണെന്ന് ഐഒസി പ്രസിഡന്റ്

ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണുള്ളത്. പാകിസ്ഥാന് പുറമെ ന്യൂസീലൻഡ്, അഫ്‌ഗാനിസ്ഥാൻ എന്നിവരും ഇന്ത്യയ്‌ക്കൊപ്പം ഒരേ ഗ്രൂപ്പ് ഘട്ടത്തിലുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. നാല് വേദികളിലായാവും മത്സരങ്ങൾ. ഇന്ത്യയിലെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button