Latest NewsKeralaNews

എനിക്ക് കോടികൾ ഉണ്ടായിരുന്നെങ്കിൽ മകൻ കടം വാങ്ങുമോയെന്ന് കോടിയേരി ബാലകൃഷ്‌ണൻ

തിരുവനന്തപുരം: തന്റെ കൈയ്യിൽ കോടികൾ ഉണ്ടായിരുന്നെങ്കിൽ മകന് കടം വാങ്ങേണ്ടിവരുമായിരുന്നോ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. തന്റെ രണ്ടു മക്കളും തന്നെ ആശ്രയിച്ചല്ല ജീവിക്കുന്നതെന്നും ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്നതിനാണ് അവര്‍ വിദേശത്ത് പോയത്. ഇവിടെ ഞാനൊന്നും ചെയ്തു കൊടുക്കുന്നില്ലെന്ന് വന്നതിനെ തുടര്‍ന്നാണ് അവര്‍ അങ്ങോട്ടേക്കു പോകാന്‍ തയ്യാറായത്. അച്ഛന്റെയടുത്തു നിന്നിട്ട് കാര്യമില്ല. സ്വന്തം വഴി തേടിപ്പോകാമെന്ന് തീരുമാനിക്കുകയായിരുന്നു അവരെന്നും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കോടിയേരി ബാലകൃഷ്‌ണൻ വ്യക്തമാക്കി.

Read Also: മുഖ്യമന്ത്രിയുടേത് ശിലാഹൃദയമാണെന്ന് എം.എം ഹസൻ

ദുബായിലെ കേസ് എന്നെ ബാധിക്കില്ല. അതവര്‍ തന്നെ പരിഹരിക്കണം. അതിന് പാര്‍ട്ടിയുടെ സഹായമോ എന്റെ സഹായമോ നൽകില്ല. ഇത്തരത്തിലുള്ള വിവാദങ്ങള്‍ ഇപ്പോള്‍ ഉണ്ടാകുന്നത് രാഷ്ട്രീയ ഉദ്ദേശ്യങ്ങളോടെയാണ്. അത്തരത്തിലുള്ളത് രാഷ്ട്രീയമായിട്ടുള്ളതാണെന്ന് തിരിച്ചറിയാനുള്ള സമചിത്തത ഞാന്‍ കാണിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button