ബംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എയുടെ മകനും സംഘവും യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ എന്‍.എ ഹാരിസിന്റെ മകന് മുഹമ്മദ് നാലപ്പാടിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ബെംഗളൂരുവിലെ യുബി സിറ്റിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ബംഗളൂരുവിലെ ഡോളേഴ്സ് കോളനിയിലെ വിഡ്വാത്ത് എന്ന യുവാവിനെ മര്‍ദ്ദിച്ചത്.
പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിയും ഇവര്‍ ആക്രമിച്ചു. കാലില്‍ പ്ലാസ്റ്റര്‍ ഉണ്ടായിരുന്നതിനാല്‍ കസേരയില്‍ നേരെ ഇരിക്കാന്‍ കഴിയാതിരുന്ന യുവാവിനോട് കസേര നേരെയിടാന്‍ പറഞ്ഞ് ഇവര്‍ തര്ക്കിക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപപോര്‍ട്ടുകള്‍. തുടര്‍ന്ന് എംഎല്‍എയുടെ മകനും സംഘവും ആക്രമണം നടത്തുകയായിരുന്നു. അക്രമത്തില്‍ പരുക്കേറ്റ് മല്യ ആശുപത്രിയില്‍ ചികില്‍സ തേടിയപ്പോള്‍ ഇവിടെയുമെത്തി സംഘം മര്‍ദ്ദിച്ചെന്നും പരാതിയിലുണ്ട്.
Post Your Comments