അഹമ്മദാബാദ്•ഭുവനേശ്വര്‍ ആസ്ഥാനമായ വിമാനക്കമ്പനിയായ എയര്‍ ഒഡിഷയുടെ ആദ്യ സര്‍വീസ് ഗുജറാത്തിലെ അഹമ്മദാബാദില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഉത്ഘാടനം ചെയ്തു.
ആദ്യവിമാനം ഗുജറാത്തിലെ മുന്ദ്രയേയും അഹമ്മദാബാദിനെയും തമ്മില്‍ ബന്ധിപ്പിക്കും. ഉഡാന്‍ പദ്ധതി പ്രകാരമാണ് സര്‍വീസ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നത്തിന്റെ സഫലീകരണമാണ് ഈ പദ്ധതിയെന്ന് രൂപാണി മാധ്യമങ്ങളോട് പറഞ്ഞു.
പ്രാദേശിക കണക്ടിവിറ്റി ഉറപ്പാക്കിക്കൊണ്ട് സാധാരണക്കാര്‍ക്ക് വ്യോമയാന സംവിധാനം ലഭ്യമാക്കുകയാണ് ഉഡാന്റെ ലക്ഷ്യമെന്നും രൂപാണി കൂട്ടിച്ചേര്‍ത്തു.
2012 ല്‍ നോണ്‍-ഷെഡ്യൂള്‍ഡ് വിമാനക്കമ്പനിയായാണ് എയര്‍ ഒഡിഷയുടെ തുടക്കം.
ഉഡാന്‍ പദ്ധതി പ്രകാരം വിമാന സര്‍വീസ് ആരംഭിക്കാന്‍ ഈ മാസമാദ്യമാണ് ഡി.ജി.സി.എ കമ്പനിയ്ക്ക് അനുമതി നല്‍കിയത്.
18 സീറ്റുകളുള്ള ‘ബീച്ച്ക്രാഫ്റ്റ്-1900D’ വിമാനം ഉപയോഗിച്ചാണ് സര്‍വീസ്. അഹമ്മദാബാദില്‍ നിന്ന് മുന്ദ്രയ്ക്ക് 1,881 രൂപയാണ് പ്രാരംഭ ടിക്കറ്റ് നിരക്ക്.
ഫെബ്രുവരി 24 മുതല്‍ മുന്ദ്രയ്ക്ക് പുറമേ ജാംനഗറിലേക്കും, ദിയുവിലേക്കും എയര്‍ ഒഡിഷ സര്‍വീസ് ആരംഭിക്കും. ടിക്കറ്റുകള്‍ www.airodisha.com എന്ന വെബ്‌സൈറ്റില്‍ ബുക്ക് ചെയ്യാം.
Post Your Comments