ദുബായ് : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകന്‍ ബിനീഷ് കോടിയേരി ദുബായിലെത്തി ലൈവ് വീഡിയോ ഇട്ടതും വിവാദത്തിലേക്ക്. ബിനീഷിന്റെ സാമ്പത്തിക കേസുകളും ഒത്തുതീർപ്പാക്കാൻ കാസർഗോട്ടെ ഒരു വ്യവസായിയാണ് സഹായിച്ചതെന്നാണ് ആരോപണം. പ്രവാസി വ്യവസായ രവിപിള്ളയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയതെന്നും ആരോപണമുണ്ട്.
സാംബാ ഫിനാന്‍സിയേഴ്സ് എന്ന സ്ഥാപനത്തില്‍നിന്നെടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന കേസില്‍ ഡിസംബര്‍ പത്തിനു ദുബായ് കോടതി ബിനീഷിനു രണ്ടുമാസം തടവുശിക്ഷ വിധിച്ചിരുന്നു. ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ 2015 ഓഗസ്റ്റ് ആറിനു രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു വിധി. പൊലീസ് പട്ടികയില്‍ ‘പിടികിട്ടാപ്പുള്ളി’യായി മാറിയതോടെ യുഎഇയിലെത്തിയാല്‍ അറസ്റ്റിലാകുമെന്ന സ്ഥിതിയായിരുന്നു. എന്നാല്‍, യുഎഇ നിയമപ്രകാരം ഇത്തരം കേസുകളില്‍ ശിക്ഷ വിധിച്ചുകഴിഞ്ഞാലും, കേസില്‍ ഉള്‍പ്പെട്ട തുക വാദിക്കു നല്‍കി ഒത്തുതീര്‍പ്പിലാക്കാന്‍ വ്യവസ്ഥയുണ്ട്.
യുഎഇയില്‍ എത്തും മുന്‍പു തന്നെ ഈ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം.ഇങ്ങനെ ഒത്തു തീർത്തില്ലെങ്കിൽ ബിനീഷിനു ദുബായിൽ എത്താനാവില്ലെന്നാണ് റിപ്പോർട്ട്. . താന്‍, ദുബായിലെത്തിയ വിവരം ബുര്‍ജ് ഖലീഫയ്ക്കു സമീപം നിന്നു ‘ഫേസ്ബുക് ലൈവി’ലൂടെ ബിനീഷ് അറിയിക്കുകയും ചെയ്തു. ഫെയ്സ് ബുക്ക് ലൈവ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. കേസുണ്ടായിരുന്നു എന്നതെങ്കിലും ബിനീഷ് വെളിപ്പെടുത്തണമെന്നാണ് സോഷ്യല്‍ മീഡിയയുടെ ആവശ്യം. ആരാണ് കേസ് ഒതുക്കാന്‍ പണം കൊടുത്തതെന്ന് പറണമെന്നാണ് സോഷ്യല്‍ മീഡിയയുടെ നിലപാട്.
Post Your Comments