റഷ്യ: കാമുകനെ സെക്‌സ് ഗെയിമിലൂടെ ഇരുപത്തൊന്നുകാരിയായ വിദ്യാര്‍ഥിനി കൊലപ്പെടുത്തി. അനസ്താഷ്യ ഒഞ്ജിന എന്ന പെണ്‍കുട്ടി തുടർന്ന് ഇയാളുടെ മൃതദേഹത്തിലും ക്രൂര കൃത്യങ്ങളാണ് ചെയ്തുകൂട്ടിയത്. റഷ്യയിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം യുവാവിന്റെ മൃതദേഹം വെട്ടിനുറുക്കുകയും ശരീരഭാഗങ്ങള്‍ പലയിടത്തായി ഉപേക്ഷിക്കുകയും ചെയ്തു. കൊല്ലപ്പെട്ടത് 24 വയസുള്ള കാമുകന്‍ ദിമിത്രി സിങ്കെവിച്ചാണ്.
പൊലീസ് ഉദ്യോഗസ്ഥനായിരുന്ന കാമുകന്റെ ജനനേന്ദ്രിയവും തലയും കൈ വിരലുകളുമെല്ലാം മുറിച്ചെടുത്ത അനസ്താഷ്യ ശരീര ഭാഗങ്ങള്‍ വെട്ടിനുറുക്കുകയും പിന്നീട് അതില്‍ പകുതി റോഡരികിലെ ചവറ്റുകുട്ടകളില്‍ നിക്ഷേപിക്കുകയും ചെയ്തു. വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ ഫ്രീസറിലാണ് ബാക്കിയുള്ള ശരീരഭാഗങ്ങള്‍ സൂക്ഷിച്ചത്. വീട്ടില്‍ പല സ്ഥലങ്ങളിലായി ശേഷമുള്ള ഭാഗങ്ങള്‍ മാംസവില്‍പ്പന ശാലയിലേത് പോലെ തൂക്കിയിട്ടു. ഈ ക്രൂരകൃത്യങ്ങള്‍ക്കൊടുവില്‍ പൊലീസ് പിടിയിലായ ശേഷം താനല്ല കാമുകനെ കൊന്നതെന്നായിരുന്നു അനസ്താഷ്യയുടെ മൊഴി.
read also: അഞ്ച് വര്‍ഷത്തെ തീവ്ര പ്രണയത്തിനിടെ കാമുകനെ മുന്‍ കാമുകിക്കൊപ്പം കിടക്കയില്‍ കണ്ട യുവതി ചെയ്തത്
എന്നാൽ പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരുന്നത് താനല്ല കൊന്നതെന്നും മൃതദേഹം നുറുക്കി ഒളിപ്പിക്കുക മാത്രമേ താന്‍ ചെയ്തിട്ടൂള്ളൂ എന്നുമാണ്. ഇവരുടെ വാദം കാമുകന്‍ തന്റെ വീട്ടില്‍ മരിച്ചുകിടക്കുന്നത് പുറം ലോകമറിഞ്ഞാല്‍ താന്‍ കൊലപാതകത്തിന് ഉത്തരവാദിത്വം ഏല്‍ക്കേണ്ടി വരുമെന്നതിനാലാണ് മൃതദേഹം വെട്ടിമുറിച്ചതെന്നായിരുന്നു. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി കുറ്റം തുറന്നു സമ്മതിക്കുകയായിരുന്നു. സിങ്കെവിച്ചിനെ ബിഡിഎസ്എം സെക്‌സ് ഗെയിമിലൂടെയാണ് കൊലപ്പെടുത്തിയത്. സെക്‌സ് ഗെയിമിനിടെ ശ്വാസംമുട്ടിച്ച് സിങ്കെവിച്ചിനെ വകവരുത്തുകയായിരുന്നു
Post Your Comments