Latest NewsNewsInternational

അഞ്ച് വര്‍ഷത്തെ തീവ്ര പ്രണയത്തിനിടെ കാമുകനെ മുന്‍ കാമുകിക്കൊപ്പം കിടക്കയില്‍ കണ്ട യുവതി ചെയ്തത്

തീവ്രപ്രണയ ബന്ധങ്ങള്‍ക്കിടയിലും പലപ്പോഴും ചതികള്‍ നടക്കാറുണ്ട്. ഇത്തരത്തില്‍ അഞ്ച് വര്‍ഷത്തെ പ്രണയത്തിനിടെ ചതിച്ച കാമുകനെതിരെയുള്ള യുവതിയുടെ പ്രതികാരമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. സര്‍പ്രൈസ് നല്‍കാമനായി വീട്ടിലെത്തിയപ്പോള്‍ യുവതി കണ്ടത് മുന്‍ കാമുകിക്കൊപ്പം കിടന്നുറങ്ങുന്ന കാമുകനെയാണ്. തുടര്‍ന്ന് ഉടന്‍തന്നെ കാമുകനുമായുള്ള എല്ലാ ബന്ധങ്ങളും യുവതി ഉപേക്ഷിക്കുകയായിരുന്നു. ഒരു വിധത്തിലും തന്നെ ബന്ധപ്പെടാന്‍ പറ്റാത്ത വിധത്തില്‍ ചെയ്യാന്‍ പറ്റുന്നതെല്ലാം യുവതി ചെയ്തു.
 
റെഡിറ്റിലെ അക്കൗണ്ടിലൂടെയാണ് ഇക്കാര്യങ്ങള്‍ പേര് വെളിപ്പെടുത്താതെ യുവതി പുറത്തറിയിച്ചത്. ഒരു ദിവസം രാവിലെ കാമുകന് സര്‍പ്രൈസ് നല്‍കാനായി ബ്രേക്ക്ഫാസ്റ്റും വീഡിയോ ഗെയിമുമായി അദ്ദേഹത്തിന്റെ വീട്ടില്‍ പോയപ്പോള്‍ കണ്ട കാഴ്ച യുവതിയെ ഞെട്ടിക്കുന്നതായിരുന്നു. മുന്‍ കാമുകിക്കൊപ്പം നഗ്നനായി കിടന്നുറങ്ങുന്ന കാമകനെയാണ് കണ്ടത്.
 
തകര്‍ന്ന് പോയ യുവതി എന്നാല്‍ സംയമനം കൈവിട്ടില്ല. അയാള്‍ക്കായി കൊണ്ടുവന്ന ബ്രേക്ക്ഫാസ്റ്റും വീഡിയോ ഗെയിമും അടുക്കളയില്‍ വെച്ചശേഷം ശബ്ദമുണ്ടാക്കാതെ അവിടെ നിന്നു പോയി.
 
തുടര്‍ന്ന് വീട്ടിലെത്തിയ ഉടന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ യുവതി ഡീ ആക്ടിവേറ്റാക്കി. ഫോണ്‍ നമ്പറും മാറി
മറ്റുള്ളവയില്‍ നിന്നെല്ലാം കാമുകനെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും വിളിച്ച് അയാളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നതായി യുവതി അറിയിച്ചു. എന്നാല്‍ കാരണം പറഞ്ഞിരുന്നില്ല.
 
പിന്നീട് ആ ആഴ്ചയില്‍ തന്നെ മറ്റൊരിടത്ത് ജോലി വാങ്ങി അങ്ങോട്ട് പോയി. അയാളില്‍ നിന്നും എന്നെ പൂര്‍ണമായും മുക്തനാക്കിയതിനൊപ്പം ഒരു ഏറ്റുപറച്ചിലിനുള്ള അവസരം പോലും നല്‍കാതെ ആ ജീവിതത്തില്‍ നിന്നും ഞാന്‍ പുറത്തുവന്നു. ഇതിലും മധുരമായി എങ്ങിനെയാണ് അയാളോട് പ്രതികാരം വീട്ടുകയെന്നും യുവതി ചോദിക്കുന്നു. യുവതിയുടെ ഈ പോസ്റ്റിന് വന്‍ പിന്തുണയാണുള്ളത്.
 

shortlink

Related Articles

Post Your Comments

Related Articles


Back to top button