മുംബൈ: റെയില്‍വേ സ്റ്റേഷനുകളിലെ മൂത്രപ്പുരകളിലെ ഒരു രൂപ ഫീസ് നിര്‍ത്തലാക്കാന്‍ തീരുമാനം. പാസ്സഞ്ചര്‍ അസോസിയേഷന്റെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് റെയില്‍വെ സ്റ്റേഷനുകളിലെ മൂത്രപുരകളില്‍ ഈടാക്കുന്ന ഒരു രൂപ ഫീസ് നിര്‍ത്തലാക്കാനാണ് ഒടുവില്‍ റെയില്‍വെയുടെ തീരുമാനം.
Also Read : ജന്മം കൊടുത്ത് മണിക്കൂറുകൾക്ക് ശേഷം പെൺകുട്ടിയെ മരിക്കാൻ വേണ്ടി മൂത്രപ്പുരയിൽ ഉപേക്ഷിച്ചു
റെയില്‍വെ സ്റ്റേഷനിലെ മൂത്രപുരകള്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തിലാണ് നല്‍കിയിരിക്കുന്നത്. മൂത്രപുരകളില്‍ ഈടാക്കിയിരുന്ന ഫീസ് ഒരിക്കലും റെയില്‍വെ അധികൃതരല്ല മറിച്ച് കോണ്‍ട്രാക്ട് എടുത്തിരിക്കുന്ന വ്യക്തികളാണ് ഈടാക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. കോണ്‍ട്രാക്ട് അവസാനിച്ചു കഴിഞ്ഞാലുടന്‍ ഫീസ് വാങ്ങുന്നത് നിര്‍ത്തലാക്കുമെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു.
റെയില്‍ വെ സ്റ്റേഷനുകളിലെ കാത്തിരിപ്പു കേന്ദ്രത്തിലെ മൂത്രപുരകളില്‍ ഈടാക്കുന്ന ഫീസിനെതിരെയാണ് പാസഞ്ചര്‍ അസോസിയേഷന്‍ രംഗത്തെത്തിയത്. യാത്രക്കാരുടെ ബുദ്ധിമുട്ട് പാര്‍ലമെന്റില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരമാനമെടുക്കാന്‍ റെയില്‍വെ അധികൃതര്‍ തയാറായത്. ശിവസേന എംപി അരവിന്ദ് സാവന്താണ് ഇക്കാര്യം പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. അതൊടൊപ്പം, വനിത കമ്പാര്‍ട്ടുമെന്റുകളില്‍ ടോയ്ലറ്റ് സംവിധാനം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments