ന്യൂഡൽഹി: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് 2017ലെ കണക്കുകൾ പ്രകാരം രാജ്യത്ത് പത്തിൽ നാലു ട്രെയിനുകൾ വൈകുന്നതായി റിപ്പോർട്ട്. റെയിൽവേ ട്രാക്കുകളുടെ നിർമാണവും നവീകരണ പ്രവർത്തനങ്ങളും അപകടങ്ങളുമാണ് ട്രെയിനുകൾ വൈകാൻ കാരണമെന്നു റിപ്പോർട്ട് ചൂണ്ടി കാട്ടുന്നു. 1,09,704 ട്രെയിനുകളാണ് 2017ൽ വൈകിയത്. ഇതിൽ അഞ്ച് ശതമാനം ട്രെയിനുകളും അപകടങ്ങൾമൂലവും 20 ശതമാനം സാങ്കേതിക തകരാറുമൂലവും 40 ശതമാനം അറ്റകുറ്റപണികൾമൂലവുമാണ് വൈകിയത്.
യാത്രക്കാരുടെ സുരക്ഷക്കാണ് റെയിൽവേ പ്രാധാന്യം നൽകുന്നത്. ഇത് ട്രാക്കുകളുടെ നവീകരണത്തിലൂടെ മാത്രമേ നടപ്പാക്കാൻ സാധിക്കുകയുള്ളു. നടപ്പ് സാന്പത്തിക വർഷം 3,600 കിലോമീറ്റർ ട്രാക്കുകൾ നവീകരിക്കാനായിരുന്നു റെയിൽവേയുടെ പദ്ധതി. അതിൽ 2000 കിലോമീറ്റർ ട്രാക്ക് ഈ സാന്പത്തിക വർഷം നവീകരിച്ചുവെന്നും അധികൃതർ പറഞ്ഞു.
Read also ; റെയില്‍വേ സ്‌റ്റേഷനില്‍ പ്രേതബാധയുണ്ടെന്ന അന്ധവിശ്വാസം ഇല്ലാതാക്കാന്‍ യുക്തിവാദിസംഘം ചെയ്‌തത് ഇങ്ങനെ
Post Your Comments