തിരുവനന്തപുരം: റെയില്‍വെ ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയില്‍ പ്രാദേശികഭാഷകളില്‍ മലയാളത്തെ ഒഴിവാക്കിയത് അനീതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മലയാളഭാഷയോടും കേരളത്തിലെ മൂന്നരക്കോടി വരുന്ന ജനങ്ങളോടുമുള്ള കടുത്ത അനീതിയാണ് നടപടിയെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിന് കത്തയച്ചു.
Read Also: ബീഫ് നിരോധനം; നിലപാട് വ്യക്തമാക്കി വെങ്കയ്യ നായിഡു
മലയാളം ഒഴിവാക്കുമ്പോള്‍ കേരളത്തില്‍നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കപ്പെടുന്നതിനിടയാക്കും. റെയില്‍വേയുടെ നടപടി ഒരുതരത്തിലും നീതികരിക്കാനാവില്ല. മലയാളികളുടെ ജോലിസാധ്യത ഇല്ലാതാക്കുന്ന തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
Post Your Comments