Latest NewsNewsIndia

അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിന്‍ ; കേന്ദ്രം നിലപാട് വ്യക്തമാക്കി

ന്യൂഡല്‍ഹി : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങികിടക്കുന്ന അതിഥി തൊഴിലാളികളെ തിരികെയെത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ മേയ് മൂന്നു വരെ ഉണ്ടാകില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചു. അതിഥി തൊഴിലാളികളെ തിരികെയെത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ ഓടുമെന്ന വ്യാജവാര്‍ത്തയെ തുടര്‍ന്നാണ് റെയില്‍വേയുടെ വിശദീകരണം.

മേയ് മൂന്നു വരെ രാജ്യത്തെ എല്ലാ യാത്രാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ടെന്നും ഒരു പ്രത്യേക ട്രെയിന്‍ സര്‍വീസും നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും ഇതു സംബന്ധിച്ച് ആരെങ്കിലും വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയാണെങ്കില്‍ അത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും റെയില്‍വേ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വ്യക്തമാക്കി.

മേയ് 3 വരെ റദ്ദാക്കിയ എല്ലാ ട്രെയിനുകളിലും റിസര്‍വ് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കുമെന്നും ഇടിക്കറ്റുകള്‍ റദ്ദാക്കേണ്ടതില്ല അഥവാ റദ്ദു ചെയ്താലും അവര്‍ക്ക് പണം തിരികെ നല്‍കുമെന്നും ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ മേയ് മൂന്നു വരെ ട്രെയിനുകള്‍ സര്‍വീസ് നടത്തേണ്ടതില്ലെന്നുമാണ് തീരുമാനമെന്ന് ഐആര്‍സിടിസി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button