KeralaLatest NewsNewsIndia

ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

 

കൊച്ചി: ഹണിട്രാപ്പ് കേസിൽ മന്ത്രി എ കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്ത് തിരുവനന്തപുരം സ്വദേശിനിയായ മഹാലക്ഷ്മിയാണ് കോടതിയെ സമീപിച്ചത്.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും.

ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ പല ഭാഗത്തുനിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. കേസിൽ ഒത്തുതീർപ്പ് നടപടിയാണ് നടന്നതെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഈ സാഹചര്യത്തിലായിരുന്നു കോടതി വിധിക്കെതിരെ തിരുവനന്തപുരം സ്വദേശിനിയായ മഹാലക്ഷ്മി ഹർജി നൽകിയത്. ഹണിട്രാപ്പിൽ ഉൾപ്പെട്ട യുവതിയുടെ മൊഴിമാറ്റത്തിൽ അസ്വാഭാവികത ഉണ്ടെന്നും, ഇവരെ പ്രതി സ്വാധീനിച്ചതാകാം ഇതിന് കാരണമെന്നും മഹാലക്ഷ്മി നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്.

read more: തുടര്‍ച്ചയായ ആലിപ്പഴ വീഴ്ച; പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button