Latest NewsNewsIndia

തുടര്‍ച്ചയായ ആലിപ്പഴ വീഴ്ച; പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി

ഗോണ്ടിയ: ആലിപ്പഴ വീഴ്ചയെ തുടര്‍ന്ന് പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. മഹാരാഷ്ട്രയിലെ ഭണ്ടാര, ഗോണ്ടിയ ജില്ലകളില്‍ ചൊവ്വാഴ്ചയുണ്ടായ ആലിപ്പഴവീഴ്ചയില്‍ 600ന് അടുത്ത് പക്ഷികളാണ് ചത്തൊടുങ്ങിയത്. ചത്തതില്‍ ഭൂരിപക്ഷവും തത്ത ഇനത്തില്‍പ്പെട്ട പക്ഷിയാണ്. തുംസര്‍ ഗ്രാമത്തില്‍മാത്രം 460 തത്തകള്‍ ചത്തതായി തുംസര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ഒരു ബോധിവൃക്ഷത്തില്‍ ചേക്കേറിയിരുത്ത തത്തകളാണ് ചത്തൊടുങ്ങിയത്.

Also Read : ആലിപ്പഴവര്‍ഷത്തില്‍ വിമാനം തകര്‍ന്നടിഞ്ഞു; പൈലറ്റിന്റെ മനസാന്നിധ്യം മൂലം ഒഴിവായത് വൻ ദുരന്തം

ആലിപ്പഴവീഴ്ചയില്‍ വൃക്ഷത്തിലുണ്ടായിരുന്ന ഒരു കടന്നല്‍ക്കൂട് ഇളകി തത്തകളെ ആക്രമിച്ചതും സ്ഥിതിഗതികള്‍ രൂക്ഷമാക്കി. സമീപജില്ലകളിലും നിരവധി പക്ഷികള്‍ ചത്തൊടുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടെന്നും ഇതിന്റെ കണക്കെടുക്കല്‍ പൂര്‍ത്തിയായിട്ടില്ലെന്നും റേഞ്ച് ഓഫീസര്‍ എ.ആര്‍.ജോഷി അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button