സിംഹങ്ങളെ വേട്ടയാടി രസിച്ചിരുന്ന ധനാഢ്യനായ വേട്ടക്കാരനെ സിംഹങ്ങള്‍ പതിയിരുന്ന് പിടിച്ച് തലയൊഴികെ തിന്ന് തീര്‍ത്തു. ദക്ഷിണാഫ്രിക്കയിലെ ഫാലബോര്‍വയ്ക്ക് അടുത്തുള്ള ഹോയ്ഡ്സ്പ്രുയിറ്റിലെ ഇംഗ് വെലാല പ്രൈവറ്റ് നാച്വര്‍ റിസര്‍വില്‍ ആണ് സംഭവം. സിംഹങ്ങളുടെ പിടിയിലകപ്പെട്ട ഇയാളെ രക്ഷിക്കാൻ ആർക്കുമായില്ല. അതിനു മുന്നേ തന്നെ ഇയാളുടെ തലയൊഴികെ ബാക്കി ഭാഗങ്ങളെല്ലാം സിംഹങ്ങൾ പങ്കുവെച്ചു കഴിഞ്ഞിരുന്നു.
ഈ ഗെയിം റിസര്‍വില്‍ ജോലി ചെയ്ത് വരുന്ന ട്രാക്ടര്‍ ഡ്രൈവറെയാണ് സിംഹങ്ങള്‍ ഇത്തരത്തില്‍ വകവരുത്തിയിരുന്നതെന്നാണ് പൊലീസ് ആദ്യം വിശ്വസിച്ചിരുന്നത്. എന്നാല്‍ അയാള്‍ ജീവനോടെയുണ്ടെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ഇവിടെ വേട്ടയാടാൻ വന്ന ധനാഢ്യനെയാണ് സിംഹങ്ങൾ ആഹാരമാക്കിയതെന്ന് കണ്ടെത്തിയത്. ഇയാളുടെ ശരീര അവശിഷ്ടങ്ങള്‍ക്കടുത്ത് നിന്നും ഒരു റൈഫിള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു.
ബന്ധപ്പെട്ട അവശ്യരേഖകളൊന്നുമില്ലാതെയാണ് ഇയാള്‍ ഇവിടെക്ക് വന്നിരുന്നത്. അദ്ദേഹത്തിന്റെ തല അവശേഷിക്കുന്നതിനാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇവിടെ പണം നല്‍കി ഹണ്ടിങ് ഗെയിമിനെത്തുന്ന നിരവധി പേരുണ്ടെന്നാണ് വര്‍ഷങ്ങളായി ഈ റിസര്‍വിനടുത്ത് താമസിക്കുന്ന ഫോട്ടോഗ്രാഫർ പറയുന്നത്.
സിംഹങ്ങള്‍ക്ക് പുറമെ ആനകളെയും കണ്ടാമൃഗങ്ങളെയും വേട്ടയാടി വിനോദിക്കുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്. ദക്ഷിണാഫ്രിക്കയില്‍ വര്‍ഷം തോറും 250 പേരെയെങ്കിലും സിംഹങ്ങള്‍ പിടിച്ച് കൊല്ലുന്നുണ്ടെന്നാണ് റിപ്പോർട്ട്.
Post Your Comments