റിയാദ്: സൗദി ചരിത്രം തിരുത്തികുറിക്കുകയാണ്.വനിത അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കാനാണ് സൗദിയുടെ പുതിയ തീരുമാനം. സ്ത്രീകൾക്ക് ഡ്രൈവിങ് അനുമതി നൽകിയതിന് പിന്നാലെയാണ് അടുത്ത ഞെട്ടിക്കുന്ന വിവരം സൗദി പുറത്തുവിട്ടത്. അറ്റോർണി ജനറൽ ഷെയ്ക്ക് സൗദ് അൽ മുജീബാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാർച്ച് മൂന്നു വരെ വനിതകൾക്ക് അന്വേഷണ ഉദ്യോഗസ്ഥരാകാനുള്ള പരീക്ഷയ്ക്ക് അപേക്ഷിക്കാമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷനും അറിയിച്ചു.
വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ ജോലിക്ക് അപേക്ഷിക്കാം. എഴുത്ത് പരീക്ഷക്ക് ശേഷം നടക്കുന്ന കായികക്ഷമതാ പരിശോധനയിലും മറ്റും ഇവർ യോഗ്യത നേടണമെന്ന് സൗദ് അൽ മുജീബ് വ്യക്തമാക്കി. ഇതിൽ യോഗ്യത നേടുന്നവരെ ക്രിമിനൽ അന്വേഷണം, കോടതി ജോലികൾ, മറ്റ് ഓഫീസർ തസ്തികകൾ എന്നിവയിലേക്ക് നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
Post Your Comments