റിയാദ്: സൗദി ഓജര്‍ കമ്പനിയില്‍ പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് സൗജന്യമായി ഇഖാമ പുതുക്കി നല്‍കാനും, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനും തിരികെ പോകാന്‍ ആഗ്രഹിക്കുന്നവരുടെ ആനുകൂല്യങ്ങള്‍ നല്‍കാനും, സൗദി തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. നാട്ടിലേക്ക് പോകുന്നവര്‍ക്ക് സൗജന്യമായി ഫൈനല്‍ എക്‌സിറ്റ് നല്‍കും. ഫൈനല്‍ എക്‌സിറ്റില്‍ പോകുന്നവരുടെ ശമ്പള കുടിശ്ശികയും മറ്റു ആനുകൂല്യങ്ങളും കോണ്‍സുലേറ്റ് ഏറ്റെടുക്കുമെന്നും കോണ്‍സുല്‍ ജനറല്‍ അറിയിച്ചു. തൊഴിലാളികള്‍ കോണ്‍സുലേറ്റിനെ രേഖാമൂലം ചുമതല ഏല്‍പ്പിച്ചാല്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്ന തുക നാട്ടിലേക്ക് എത്തിക്കും.ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.പ്രശ്ന പരിഹാരത്തിനായി ഇന്ത്യന്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിങ് ജിദ്ദയിലെത്തിയിട്ടുണ്ട് . റിയാദില്‍ സൗദി തൊഴില്‍മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
സൗദിയിലെ മൂന്നുകേന്ദ്രങ്ങളിലെ ലേബര്‍ക്യാമ്പുകളിലാണ് പ്രധാനമായും തൊഴിലാളികള്‍ ദുരിതമനുഭവിക്കുന്നത്. റിയാദിലെ ഓജര്‍ കമ്പനിയുടെ ലേബര്‍ക്യാമ്പില്‍ ഭക്ഷണം ലഭിക്കാതെ 2800 പേരാണുള്ളത്. ഇവിടെയുള്ള നാലുക്യാമ്പുകളിലായി 175 മലയാളികളും കുടുങ്ങിക്കിടക്കുന്നു. തായിഫ്, മെക്ക, ജിദ്ദ എന്നിവിടങ്ങളിലെ ക്യാമ്പുകളിലായി 2450 പേരാണുള്ളത്. ഇവിടെ നൂറോളം മലയാളികളുണ്ട്.
Post Your Comments