റിയാദ്: ഹജ്ജ് വിമാനത്തില്‍ തൊഴിലാളികളെ കൊണ്ടുപോകുന്നതിനുള്ള സൗദി വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി കിട്ടാത്തത് മൂലം സൗദിയില്‍ നിന്നുള്ള തൊഴിലാളികളുമായുള്ള ആദ്യസംഘത്തിന്റെ മടക്കം വൈകും. അതേസമയം 48 മണിക്കൂറിനുള്ളില്‍ ഇതിന് പരിഹാരം കാണുമെന്ന് സൗദി തൊഴിൽ മന്ത്രി അറിയിച്ചിട്ടുണ്ട്.
അതേസമയം റിയാദില്എത്തിയ വിദേശകാര്യസഹമന്ത്രി വി.കെ സിംഗ് സൗദി തൊഴില്‍മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി.തൊഴിലാളികള്‍ക്ക് ഭക്ഷണമടക്കമുള്ള സഹായം ഉറപ്പാക്കുന്നതിന് സൗദി അറേബ്യ അടിയന്തരനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വികെ സിംഗ് പറഞ്ഞു.
Post Your Comments