Saudi ArabiaGulf

പുതിയ തൊഴില്‍ നിയമങ്ങളുമായി ഈ രാജ്യം

റിയാദ്: സൗദിയില്‍ പുതിയ തൊഴില്‍ നിയമങ്ങള്‍ നിലവില്‍ വന്നു. പുരുഷ രക്ഷകര്‍ത്താവിന്റെ അനുമതിയില്ലാതെ യാത്ര ചെയ്യാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കിയതിന് പിന്നാലെയാണ് സ്ത്രീകള്‍ക്ക് തുല്യ അവകാശം നല്‍കുന്ന കൂടുതല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. തൊഴില്‍ രംഗത്ത് സ്ത്രീകളെയും പുരുഷന്മാരെയും തുല്യരായി കണക്കാക്കണമെന്നാണ് പുതിയ നിയമം. സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതെന്ന് സൗദി ഗസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഒരേ തൊഴിലുടമയ്‌ക്കോ സ്ഥാപനത്തിനോ കീഴില്‍ ജോലി ചെയ്യുന്ന സ്ത്രീ ജീവനക്കാരെയും പുരുഷ ജീവനക്കാരെയും ഒരുപോലെ കാണണം. നിയമനങ്ങള്‍ നടത്തുമ്പോഴും ഒഴിവുകള്‍ പരസ്യം ചെയ്യുമ്പോഴുമൊക്കെ ഈ നിയമങ്ങള്‍ പാലിക്കണമെന്നും നിബന്ധനയുണ്ട്. പ്രായത്തിന്റെയോ ലിംഗവ്യത്യാസത്തിന്റെയോ പേരില്‍ പേരില്‍ യാതൊരു തരത്തിലുമുള്ള വിവേചനങ്ങളും ഉണ്ടാകാന്‍ പാടില്ലെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. സ്ത്രീകളുടെയും പുരുഷന്മാരുടെയും വിരമിക്കല്‍ പ്രായം ഏകീകരിച്ചിട്ടുണ്ട്. നേരത്തെ സ്ത്രീകള്‍ക്ക് 55 വയസും പുരുഷന്മാര്‍ക്ക് 60 വയസുമായിരുന്നു വിരമിക്കല്‍ പ്രായം. എന്നാല്‍ ഇതും ഇനി മുതല്‍ ഒരുപോലെയാവും.

ALSO READ: സൗദിയിൽ തൊഴിലവസരം

സ്ത്രീകളുടെ പ്രസവാവധി സംബന്ധിച്ചും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രസവ അവധിക്ക് പോകുന്ന വനിതാ ജീവനക്കാരെ തൊഴിലുടമകള്‍ പിരിച്ചുവിടാനോ പിരിച്ചുവിടല്‍ നോട്ടീസുകള്‍ നല്‍കാനോ പാടില്ല. ഗര്‍ഭധാരണമോ അതുമായി ബന്ധപ്പെട്ട ശാരീരിക അവശതകളോ കാരണം വനിതാ ജീവനക്കാരെ പിരിച്ചുവിടാന്‍ കഴിയില്ലെന്നും മുന്നറിയിപ്പ് നോട്ടീസുകള്‍ നല്‍കാനോ പാടില്ലെന്നും പുതിയ നിയമം അനുശാസിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button