സെഞ്ചൂറിയന്‍: ജോഹന്നാസ്ബര്‍ഗില്‍ നടന്ന നാലാം ഏകദിനത്തിനിടെ ഇന്ത്യന്‍ ആരാധകന് തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന് താഹിര്‍. ഗാലറിയില്‍ വച്ച് ഒരു കൂട്ടം ആരാധകരുമായി താഹിര്‍ തകര്ക്കിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ഡ്രസിംഗ് റൂമിന് സമീപമിരുന്ന് കളികണ്ട കാണികളുമായാണ് താരം ഉടക്കിയത്.
Read Also: സാറയുമായി പ്രണയത്തിൽ ആയതെങ്ങനെ; വിചിത്രവാദവുമായി സാറ ടെണ്ടുല്‍ക്കറെ ശല്യം ചെയ്ത യുവാവ്
താഹിറിന്റെ പരാതിയില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന് സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു. സ്റ്റേഡിയത്തില്‍ വംശീയ അധിക്ഷേപം നടത്തുന്നവരെ സ്റ്റേഡിയത്തില്‍ നിന്ന് ആജീവനാന്തം വിലക്കുകയും ക്രിമിനല്‍ കേസ് ചുമത്തുകയും ചെയ്യുമെന്നാണ് ഐ.സി.സിയുടെ നിയമം.
Post Your Comments