ജയ്പുർ: രാജസ്ഥാനില്‍ ഭൂമിക്കടിയിൽ വൻ സ്വർണ നിക്ഷേപം കണ്ടെത്തി. ഭൂമിക്കു മുകളിൽ കണ്ട സ്വർണത്തിന്റെയും ചെമ്പിന്റെയും തരികളാണ് അടിയിൽ സ്വർണം കണ്ടേക്കാമെന്ന സംശയത്തിന് ഇടയൊരുക്കിയത്. 11.48 കോടി ടൺ സ്വർണത്തിന്റെ നിക്ഷേപമാണു ജയ്പുരിൽ കണ്ടെത്തിയിരിക്കുന്നത്. ചെമ്പും ഈയവും സിങ്കും ഉൾപ്പെടെ അമൂല്യധാതുക്കളുടെ വൻശേഖരവും ഇവിടെയുണ്ട്. 300 മീറ്റർ താഴെയാണ് സ്വർണ നിക്ഷേപമുള്ളത്.
Read Also: ചാർജ് ചെയാൻ വെച്ച് കൊണ്ട് മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ തീർച്ചയായും ഇക്കാര്യം ശ്രദ്ധിക്കുക
ബൻസ്വാര, ഉദയ്പുർ നഗരങ്ങളിലാണ് വൻതോതിൽ സ്വർണ നിക്ഷേപം ഉള്ളത്. ഇതു ഖനനം ചെയ്തെടുക്കാനുള്ള സംവിധാനം നിലവിൽ കൈവശമില്ലാത്തതിനാൽ പുത്തൻ ഡ്രില്ലിങ് സംവിധാനങ്ങളുമായി വൈകാതെ ഖനനം ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം. ആദ്യഘട്ടത്തിൽ സ്വർണവും ചെമ്പും ഖനനം ചെയ്യാനാണു നീക്കം. ഇതിനുള്ള നടപടിക്രമങ്ങൾക്കു തുടക്കമിട്ടതായി ജിഎസ്ഐ ഡയറക്ടർ ജനറൽ എൻ. കുടുംബ റാവു പറയുകയുണ്ടായി.
Post Your Comments