Technology

ചാർജ് ചെയാൻ വെച്ച് കൊണ്ട് മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ തീർച്ചയായും ഇക്കാര്യം ശ്രദ്ധിക്കുക

ബീജിംഗ്: ചാര്‍ജ് ചെയ്യുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക. അത് അപകടം വിളിച്ച് വരുത്തുന്നു. അടുത്തിടെ ചൈനയിൽ നടന്ന സംഭവം ഏവരെയും ഞെട്ടിക്കും. ചാര്‍ജ് ചെയ്യുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ 12 വയസുകാരന് വലതു കണ്ണും വലതു കൈയ്യിലെ നടുവിരലും നഷ്ടമായി.

മെഞ്ച് ജിസു എന്ന കുട്ടി വീട്ടില്‍ കുറെ കാലമായി ഉപയോഗിക്കാതിരുന്ന ഹുവാ ടാങ്ങ് വിടി-വി 59 എന്ന ഫീച്ചര്‍ ഫോൺ ചാർജ് ചെയാൻ വെച്ചു. ശേഷം ചാർജിൽ ഇരുന്ന ഫോണ്‍ ഓണാക്കാനായി ശ്രമിക്കുമ്പോൾ പൊട്ടിത്തെറിച്ച്‌ കുട്ടിയുടെ വിരല്‍ നഷ്ടമാവുകയും ബോധം കെട്ട് വീഴുകയും ചെയ്തു. ശബ്ദം കേട്ടെത്തിയ സഹോദരി ഉടൻ തന്നെ ജിസുവിനെ ആശുപത്രിയില്‍ കൊണ്ടുപോയി. അഞ്ച് ശസ്ത്രക്രിയയിലൂടെ പൊട്ടിത്തെറിച്ച ഫോണിന്റെ ഭാഗങ്ങള്‍ കുട്ടിയുടെ ശരീരത്തില്‍ നിന്നും നീക്കം ചെയ്തു.അറ്റുപോയ വിരല്‍ ആശുപത്രിയില്‍ ഉടൻ എത്തിക്കാതിരുന്നതിനാൽ വീണ്ടും തുന്നിച്ചേര്‍ക്കാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പൊട്ടിത്തെറിച്ച ഫോണിന്റെ കമ്ബനി ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരണവുമായി രംഗത്തെത്തിയില്ല.

Read also ;ടോയ്‌ലെറ്റിൽ പോകുമ്പോൾ മൊബൈൽ ഫോണും കൊണ്ട് പോകുന്നവർ ശ്രദ്ധിക്കുക ; ഈ യുവാവിന് സംഭവിച്ച ദുരവസ്ഥ ഏവരെയും ഞെട്ടിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button