വടകര:പുതുപ്പണം പലയാട്ടു നടയില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. പുതുപ്പണം കറുകയില്‍ പട്ടയം പറമ്പില്‍ പ്രദോഷ്കുമാറിനാണ് വെട്ടേറ്റത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പ്രദോഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് രണ്ടരയോടെയാണ് ആക്രമണം ഉണ്ടായത്. രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. പാലയാട് നട ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന പ്രദോഷിനെ അക്രമികള്‍ വെട്ടുകയും,ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പരിസര വാസികള്‍ പറയുന്നു.
പ്രതികള്‍ സഞ്ചരിച്ച ഒരു ബൈക്ക് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘര്‍ഷം കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്തി. പോസ്റ്റര്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ നിസ്സാര പ്രശ്നത്തിന്റെ പേരില്‍ സിപിഎം പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തിരുന്നു.ഇതിന്റെ മുറിവുണങ്ങും മുന്‍പേയാണ് വീണ്ടും അക്രമം ഉണ്ടായത്. സിപിഎം-ബിജെപി സംഘര്‍ഷം നിലനിന്നിരുന്ന ഈ പ്രദേശം സമാധാന അന്തരീക്ഷം പുനഃ സ്ഥാപിക്കുന്നതിനിടയിലാണ് വീണ്ടും അക്രമം ഉണ്ടായത്.ഇതിനിടയില്‍ എസ്ഡിപിഐ -സിപിഎം സംഘര്‍ഷവും ഉണ്ടായിരുന്നു.
Post Your Comments