കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പൊലീസ് ലാത്തിച്ചാര്‍ജില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മമത സര്‍ക്കാരിനെതിരെ ബി.ജെ.പി നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ വടക്കന്‍ ബംഗാളിലെ സിലിഗുരിയിലാണ് സംഭവം.
Read Also : ഐഎസ് ശക്തി കേന്ദ്രത്തിലേയ്ക്ക് സന്ദര്‍ശിയ്ക്കാനൊരുങ്ങി ഫ്രാന്‍സിസ് മാര്‍പാപ്പ
മമത സര്‍ക്കാര്‍ തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്ന് പറഞ്ഞാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ രാവിലെയോടെ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. തുടര്‍ന്നാണ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചത്. നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. ഉലെന്‍ റേ എന്ന പ്രവര്‍ത്തകനാണ് ലാത്തിച്ചാര്‍ജില്‍ മരണപ്പെട്ടത്.
Post Your Comments