Latest NewsKeralaNews

ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച സംഭവം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ

2019 ഒക്ടോബറിലായിരുന്നു സംഭവം നടന്നത്

കോഴിക്കോട് : ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. കുറ്റിക്കാട്ടൂർ സ്വദേശി അൻസാർ ആണ് അറസ്റ്റിലായത്. ബിജെപി പ്രവർത്തകൻ ഷാജിയെയൊണ് അൻസാറിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

2019 ഒക്ടോബറിലായിരുന്നു സംഭവം നടന്നത്. ഷാജിയുടെ ഓട്ടോയിൽ രാത്രി യാത്രക്കാരെന്ന വ്യാജേന കയറിയ സംഘം വിജനമായ പ്രദേശത്ത് വെച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഷാജിയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മാസങ്ങൾ നീണ്ട ചികിത്സയ്‌ക്ക് ശേഷമാണ് ഷാജി ആരോഗ്യസ്ഥിതി വീണ്ടെടുത്തത്.

Read Also  :  ഭക്ഷണത്തിന്റെ രുചി അറിയാൻ പറ്റാത്ത പ്രശ്‌നമുണ്ടോ?: എങ്കില്‍ സൂക്ഷിക്കുക

അക്രമി സംഘത്തിലെ പ്രധാനിയാണ് അൻസാർ. സംഭവ ശേഷം ഒളിവിൽ പോയ ഇയാൾക്കായി ഊർജ്ജിത അന്വേഷണമാണ് പോലീസ് നടത്തിയിരുന്നത്. തുടർന്ന് കഴിഞ്ഞ ദിവസമാണ് അൻസാറിനെ പൊലീസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button