കൊല്ലം: സ്കൂള്‍ കെട്ടിടത്തിൽ വൻ തീപിടുത്തം. സാമൂഹ്യവിരുദ്ധര്‍ തീയിട്ടെന്ന് ആരോപണം. കഴിഞ്ഞ ദിവസം രാത്രി കൊല്ലം കുളത്തൂപ്പുഴയില്‍ ബിജിഎം സ്കൂളില ഒരു കെട്ടിടത്തിനാണ് തീപിടിച്ചത്. രേഖകള്‍ സൂക്ഷിച്ചിരുന്ന മുറി പൂര്‍ണമായി കത്തി നശിച്ചു. ഇതിനോട് ചേര്‍ന്ന സ്പോര്‍ട്സ് റൂമിനു ഭാഗികമായും കെട്ടിടത്തിന്‍റെ മേല്‍ക്കൂരയും നശിച്ചു. സാമൂഹ്യവിരുദ്ധര്‍ തീയിട്ടതാണെന്ന് ചൂണ്ടിക്കാട്ടി സ്കൂള്‍ അധികൃതര്‍ പരാതി നല്‍കിയതിനെ തുടർന്ന് കുളത്തുപ്പൂഴ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതിന് മുൻപും സ്കൂളിന് നേര്‍ക്ക് സാമൂഹ്യവിരുദ്ധരുടെ ആക്രമണം നടന്നിട്ടുണ്ട്. ഡസ്കുകളും ബഞ്ചുകളും അടിച്ചുതകര്‍ക്കുകയും കുടിവെള്ള പൈപ്പുകള്‍ പൊട്ടിക്കുകയും ചെയ്ത സംഭവങ്ങളില്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.
Read also ;അഞ്ച് സൈനികർ കൊല്ലപ്പെട്ട ദുരന്തമുഖത്ത് നിന്നും ആശ്വാസമായി ഒരു കുഞ്ഞിന്റെ ജനനം
Post Your Comments