മെല്‍ബണ്‍: ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികള്‍ക്കായി ഒരുക്കിയ നിയമം ആണ് കാനോനിക നിയമം. ഈ നിയമം അതതു രാജ്യത്തെ അഭ്യന്തര നിയമങ്ങള്‍ക്ക് എതിരാണെങ്കില്‍ ഏത് രാജ്യത്ത് ജീവിക്കുന്ന കത്തോലിക്കരും പാലിച്ചേ മതിയാവൂ. ആ നിയമം ലംഘിക്കുന്നവര്‍ക്ക് ശിക്ഷ കനത്തതാണ്. ഓസ്ട്രേലിയയില്‍ താമസിച്ചിരുന്ന ഒരു നൈജീരിയക്കാരന് വൈദികന്റെ പട്ടം റദ്ദ് ചെയ്തുകൊണ്ടുള്ള പോപ്പിന്റെ തീരുമാനമാണ് ഏറ്റവും ഒടുവില്‍ കാനോനിക നിയമം ചര്‍ച്ചയാക്കുന്നത്.കാനോനിക നിയമം ലംഘിച്ച് കൊണ്ട് മാര്‍ ആലഞ്ചേരിക്കെതിരെ രംഗത്തിറങ്ങിയ എറണാകുളത്തെ വൈദികര്‍ക്കെല്ലാം ഉള്ള മുന്നറിയിപ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഓസ്ട്രേലിയയില്‍ പ്രവര്‍ത്തിച്ച് വരുകയായിരുന്നു നൈജീരിയക്കാരനായ വൈദികന് ഫാദര്‍ എസിന്വാന്നെ ഇഗ്ബോയുടെ പട്ടമാണ് പോപ്പ് റദ്ദാക്കിയിരിക്കുന്നത്. കുമ്പസാര രഹസ്യം വെളിപ്പെടുത്തിയെന്ന ഗുരുതരമായ കുറ്റാരോപണത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാലെ പൗരോഹിത്യ സ്ഥാനത്ത് നിന്നും പുറത്താക്കിയിരിക്കുന്നത്. 2016 മുതല്‍ ഇദ്ദേഹം കാനോനിക നിമയം ലംഘിച്ച് കുമ്പസാര രഹസ്യങ്ങള്‍ പുറത്ത് വിട്ടിരുന്നുവെന്നാണ് അന്വേഷണത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇദ്ദേഹത്തിനെതിരെ ഇത് സംബന്ധിച്ച പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അന്വേഷണം ആരംഭിച്ചിരുന്നത്.
ക്യൂന്‍സ്ലാന്‍ഡിലെ മറൂചിഡോര് പാരിഷിലെ സ്റ്റെല്ല മാരിസില്‍ പ്രവര്‍ത്തിക്കവെ ഫാദര്‍ ഇഗ്ബോയ്ക്കെതിരെ നിരവധി ആരോപണങ്ങളായിരുന്നു ഉയര്‍ന്ന് വന്നിരുന്നത്. ഇവിടുത്തെ സിവില്‍ നിയമം അനുസരിച്ച് ഇതൊരു ക്രിമിനല്‍ കുറ്റമല്ലെങ്കിലും ഈ പുരോഹിതന് കാനോനിക നിയമം തുടര്‍ച്ചയായി ലംഘിച്ചുവെന്ന് വെളിപ്പെടുത്തിക്കൊണ്ട് ബ്രിസ്ബാനിലെ ആര്‍ച്ച് ബിഷപ്പ് മാര്‍ക്ക് കോള്‍റിഡ്ജ് ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട്. വൈദികന്റെ പട്ടം റദ്ദ് ചെയ്ത് പോപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ ഇനി മുതല്‍ ഫാദര്‍ ഇഗ്ബോയ്യ്ക്ക് പൊതു ആരാധനാ പരിപാടികള്‍, മതവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍, ചര്‍ച്ചിലെ സ്ഥാനങ്ങള്‍ തുടങ്ങിവ വഹിക്കാനുള്ള അധികാരമുണ്ടാവുകയില്ല.
ഇതിനെതിരെ അപ്പീലിന് പോകാനാണ് ഫാദര്‍ ഇഗ്ബോയ് തീരുമാനിച്ചിരിക്കുന്നത്.2016 ല്‍ ഫാദര്‍ ഇഗ്ബോയ്ക്കെതിരെ നിരവധിപരാതികള്‍ ലഭിച്ചിരുന്നുവെന്നാണ് തന്റെ പ്രസ്താവനയിലൂടെ ബ്രിസ്ബാനിലെ ആര്‍ച്ച് ബിഷപ്പ് മാര്‍ക്ക് കോള്‍റിഡ്ജ് വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് മുതിര്‍ന്ന കാനോന്‍ ലോയര്മാരിലൂടെ ഹോളി സീ നടത്തിയ അന്വേഷണങ്ങളിലൂടെ ഈ ആരോപണങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഈവൈദികനെതിരെ നടപടിയെടുക്കുന്നതെന്നും ഈപ്രസ്താവന വിശദീകരിക്കുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച വിധി ആര്‍ച്ച് ബിഷപ്പ് ഹോളി
സീക്ക് മുന്നില്‍ സമര്‍പ്പിക്കുകയും അത് പരസ്യമാക്കുകയുമായിരുന്നുവെന്നും ഈ പ്രസ്താവന വെളിപ്പെടുത്തുന്നു.
Post Your Comments