കര്‍ദ്ദിനാള്‍ പദവിയിലെത്തുന്ന ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായി ആര്‍ച്ച് ബിഷപ്പ് വില്‍ട്ടണ്‍ ഗ്രിഗറി. പുതിയ പതിമൂന്ന് കര്‍ദ്ദിനാള്‍മാരേയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയോഗിച്ചത്. കര്‍ദ്ദിനാള്‍ പദവിയിലെത്തുന്ന ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കനാണ് വില്‍ട്ടണ്‍ ഗ്രിഗറി. വാഷിംഗ്ടണിലെ ആര്‍ച്ച് ബിഷപ്പായിരുന്നു 72കാരണായ വില്‍ടണ്‍ ഗ്രിഗറി. 25ാം വയസിലാണ് വില്‍ട്ടണ്‍ ഗ്രിഗറി വൈദികനാവുന്നത്.
2019 മെയ് മാസമാണ് അദ്ദേഹം വാഷിംഗ്ടണിലെ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേക്ക് എത്തുന്നത്. സഭയിലെ ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ ഏറെ പഴികേട്ടതിന് പിന്നാലെ രാജി വച്ച കര്‍ദ്ദിനാള്‍ ഡൊണാള്‍ഡ് വുരേളിന് പകരമായി ആയിരുന്നു വില്‍ട്ടണ്‍ ഗ്രിഗറി ഇവിടേക്ക് എത്തുന്നത്. സഭയിലെ ലൈംഗിക പീഡനപരാതികളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട തിരുത്തല്‍വാദികൂടിയാണ് വില്‍ട്ടണ്‍ ഗ്രിഗറി.
Post Your Comments