Latest NewsNewsInternational

മാർപ്പാപ്പയുടെ ശസ്ത്രക്രിയ വിജയം : പത്രം വായിച്ചു, ഏതാനും ചുവടുകൾ നടന്നു

റോം: ഫ്രാൻസിസ് മാർപ്പാപ്പ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. രണ്ടുദിവസം മുൻപ് വന്‍കുടലിന്​ ശസ്​ത്രക്രിയ കഴിഞ്ഞ ഫ്രാന്‍സിസ്​ മാര്‍പാപ്പ പ്രഭാതഭക്ഷണം കഴിച്ചതായും ഏതാനും ചുവടുകള്‍ നടന്നതായും വത്തിക്കാന്‍ അറിയിച്ചു. രാത്രി സുഖമായി ഉറങ്ങിയ മാര്‍പാപ്പ പ്രഭാതഭക്ഷണത്തിനു ശേഷം പത്രം വായിച്ചെന്നും വത്തിക്കാന്‍ വക്​താവ്​ മാറ്റിയോ ബ്രൂണി പറഞ്ഞു.

Also Read:ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആരോഗ്യമന്ത്രി: പരിശോധനകൾ വർധിപ്പിക്കാൻ നിർദ്ദേശം

റോമിലെ ജെമല്ലി ആശുപത്രിയില്‍ നടന്ന ശസ്​ത്രക്രിയയില്‍ മാര്‍പാപ്പയുടെ കുടലി​ന്റെ ഒരുഭാഗം നീക്കം ചെയ്​തിട്ടുണ്ട്.
ശസ്​ത്രക്രിയക്കു ശേഷം നടത്തിയ പരിശോധനകളില്‍ പ്രശ്​നങ്ങളൊന്നുമില്ല. കുറച്ചു ദിവസം കൂടി അദ്ദേഹത്തിന്​ ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വന്‍കുടലി​ന്റെ പേശികളില്‍ വീക്കമുണ്ടാകുന്നതു മൂലം കുടല്‍ ചുരുങ്ങിപ്പോകുന്ന രോഗത്തിനാണ്​ ശസ്​ത്രക്രിയ നടത്തിയത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button