റോം: ലോകത്ത് കോവിഡ് മഹാമാരി കാരണം കമ്പോള മുതലാളിത്തത്തിന്റെ മാന്ത്രിക ആശയങ്ങള്‍ പരാജയപ്പെട്ടതായി പോപ് ഫ്രാന്‍സിസ്. വിപണന മേഖലയിൽ പരിഷ്കരണം ആവശ്യമാണെന്നും പോപ് വ്യക്തമാക്കി. സംഭാഷണവും ഐക്യദാര്‍ഢ്യവും മുന്നോട്ടുവെക്കുന്നതും എന്തു വില കൊടുത്തും യുദ്ധത്തെ തടയുന്നതുമായ പുതിയ രാഷ്ട്രീയം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കൊറോണാനന്തര കാലത്തെക്കുറിച്ച ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സാമൂഹിക അധ്യാപനമായ ഫ്രാറ്റെല്ലി ടുട്ടി (എല്ലാ സഹോദരന്മാരോടും) എന്ന ചാക്രിക ലേഖനം പുറത്തിറക്കുകയായിരുന്നു അദ്ദേഹം. സെന്‍റ് ഫ്രാന്‍സിസ് അസീസിയുടെ തിരുനാള്‍ ദിനത്തിലായിരുന്നു ഇത് പുറത്തിറക്കിയത്.
എന്നാൽ യുദ്ധത്തെ ന്യായീകരിക്കാമെന്ന കാത്തലിക് ചര്‍ച്ചിന്റെ പ്രമാണവും അദ്ദേഹം തള്ളിക്കളഞ്ഞു. നൂറ്റാണ്ടുകളായി വിപുലാര്‍ഥത്തില്‍ ഇത്ഉ പയോഗപ്പെടുത്തിയിട്ടുണ്ടെന്നും ഇനി മുതല്‍ പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. നീതിപൂര്‍വകമായ യുദ്ധത്തെക്കുറിച്ച് സംസാരിക്കാന്‍ മുന്‍ നൂറ്റാണ്ടുകളില്‍ വിശദീകരിച്ച യുക്തിസഹമായ മാനദണ്ഡങ്ങള്‍ പ്രയോഗിക്കുന്നത് ഇപ്പോള്‍ വളരെ ബുദ്ധിമുട്ടാണ്.
മഹാമാരി ബാധിച്ച ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന് നിലവിലെ രാഷ്ട്രീയ, സാമ്പത്തിക സ്ഥാപനങ്ങളില്‍ പരിഷ്കരണം ആവശ്യമുണ്ടെന്ന് കോവിഡ് മഹാമാരി തന്നെ ബോധ്യപ്പെടുത്തിയതായും പോപ് ഫ്രാന്‍സിസ് പറഞ്ഞു. എല്ലാ സഹോദരന്മാരോടും എന്ന ചാക്രിക ലേഖന തലക്കെട്ട് വിവാദമായിട്ടുണ്ട്. സ്ത്രീകളെ ഒഴിവാക്കുന്നുവെന്നാണ് പരാതി. എന്നാല്‍, മൂലവാചകമായ ഫ്രാറ്റെല്ലി എന്ന വാക്ക് ബഹുവചനം ലിംഗഭേദം ഉള്‍ക്കൊള്ളുന്നതാണെന്ന് വത്തിക്കാന്‍ അറിയിച്ചു.
Post Your Comments