ഇസ്ലാമാബാദ്: പാകിസ്താനിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും മുതിര്‍ന്ന അഭിഭാഷകയുമായ അസ്മ ജഹാംഗീര്‍ (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലഹോറില്‍ ആയിരുന്നു അന്ത്യമെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 1952ല്‍ ജനിച്ച ജഹാംഗീര്‍ ജീസസ് മേരി കോണ്‍വെന്റ് സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും 1978ല്‍ പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എല്‍.എല്‍.ബിയും നേടി. ദക്ഷിണേഷ്യന്‍ മനുഷ്യാവകാശ സംഘടനയിലും പ്രവര്‍ത്തിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയിലും സേവനം അനുഷ്ഠിച്ചു.
പാകിസ്താനില്‍ 1987ല്‍ രൂപീകരിച്ച ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍ സഹസ്ഥാപകയും 1993 വരെ ഇതിന്റെ സെക്രട്ടറി ജനറലുമായിരുന്നു. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പട്ടാള ഭരണകാലത്ത് മനുഷ്യാവകാശങ്ങള്‍ വേണ്ടി നടത്തിയ പോരാട്ടങ്ങളുടെ പേരില്‍ വീട്ടുതടങ്കലില്‍ ആവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 2007ലെ അടിയന്തരാവസ്ഥ കാലത്തും വീട്ടുതടങ്കല്‍ അനുഭവിച്ചു.
Post Your Comments