Latest NewsNewsInternational

ഇസ്രയേൽ – പലസ്തീൻ പ്രശ്നത്തിനു പരിഹാരം കാണാൻ മോദിക്കു കഴിയും; പലസ്തീൻ പ്രസിഡന്റ്

റാമല്ല: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ഇസ്രയേൽ – പലസ്തീൻ പ്രശ്നത്തിനു പരിഹാരം കാണാൻ കഴിയുമെന്നു പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി. ഇന്ത്യയ്ക്കു മധ്യപൂർവ ദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനും ഇസ്രയേലുമായുള്ള തർക്കങ്ങളുടെ പരിഹാരത്തിനും വഹിക്കാവുന്ന പങ്കിനെപ്പറ്റിയും മോദിയുമായി ചർച്ച നടത്തും. മോദിക്ക് പലസ്തീൻ ജനതയും ഇന്ത്യക്കാരും തമ്മിലുള്ള ശക്തമായ ബന്ധം വെളിപ്പെടുത്തുന്ന സ്വീകരണമായിരിക്കും ഒരുക്കുകയെന്നും വാർത്ത ഏജൻസിയായ പിടിഐക്കു നൽകിയ അഭിമുഖത്തിൽ അബ്ബാസ് പറഞ്ഞു.

read also: ഇസ്രായേലുമായി സമാധാനത്തിൽ കഴിയാൻ പലസ്തീനോട് ഈജിപ്ത്; മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമം

‘മോദിയുമായി സമാധാന ശ്രമങ്ങൾ, ഉഭയകക്ഷി ബന്ധം, പ്രാദേശിക പ്രശ്നങ്ങൾ ഇവയെല്ലാം ചർച്ച ചെയ്യും. ഇന്ത്യയ്ക്കു മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ നിർണായക സ്ഥാനം വഹിക്കാനാകും. ഇന്ത്യ രാജ്യാന്തര തലത്തിൽ ബഹുമാന്യമായ രാജ്യമാണ്. മേഖലയിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരുന്നതിന് ഇന്ത്യ നൽകുന്ന പിന്തുണ വ്യക്തമാക്കുന്നതാണു മോദിയുടെ സന്ദർശനം’– അബ്ബാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button