Latest NewsNewsInternational

കാന്‍സര്‍ ബാധിച്ച അമ്മയില്ലാത്ത നാലുവയസുകാരനെ നോക്കുന്ന ആ അച്ഛന് സഹപ്രവര്‍ത്തകര്‍ നല്‍കിയത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത സംഭവം

ജര്‍മനി : അമ്മയില്ലാത്ത നാലുവയസ്സുകാരന്‍ മകനുമായി ജീവിക്കുന്ന ആ അച്ഛന് അത് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ജര്‍മന്‍ സ്വദേശിയായ ആന്‍ഡ്രിയാസിന്റെ ഒരേയൊരു മകന്‍ ജൂലിയസ് ഗ്രാഫിന് കാന്‍സര്‍ ആണെന്ന് കണ്ടെത്തിയത് കഴിഞ്ഞവര്‍ഷം ജനുവരിയിലാണ്. അസംബ്ലി വര്‍ക്കര്‍ ആയ ആന്‍ഡ്രിയാസ് തന്നാല്‍ കഴിയുന്ന വിധം അദ്ദേഹം മകനു വേണ്ടി ചികിത്സകള്‍ നടത്തി. ചികിത്സയ്ക്കും മറ്റുമായി ധാരാളം ലീവ് എടുക്കേണ്ടതായി വന്നു അദ്ദേഹത്തിന്.

എന്ത് തന്നെ സംഭവിച്ചാലും മകന്റെ ജീവന്‍ രക്ഷപ്പെടുത്തണം എന്ന ചിന്ത മാത്രമായിരുന്നു ആന്‍ഡ്രിയാസിന്. ഒടുവില്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം അടുത്തപ്പോള്‍ ആന്‍ഡ്രിയാസിന്റെ ലീവുകള്‍ കമ്പനിയില്‍ ഒരു ബാധ്യതയായി മാറി. ഏതുവിധേനയെങ്കിലും എടുത്ത ലീവുകള്‍ക്ക് പകരം ജോലി ചെയ്തില്ല എങ്കില്‍ അത് ജോലിയെ തന്നെ ബാധിക്കും എന്ന അവസ്ഥ. എന്നാല്‍ കാന്‍സറിന് ചികിത്സയിലുള്ള നാലുവയസ്സുകാരനെയും കൊണ്ട് എങ്ങനെ ജോലിക്ക് പോകാനാണ്?.

ആന്‍ഡ്രിയാസിന്റെ അവസ്ഥ കണ്ടറിഞ്ഞ കമ്പനിയുടെ എച്ച് ആര്‍ വിഭാഗം തലവന്‍ സ്ഥാപനത്തിലെ സഹപ്രവര്‍ത്തകരോട് കാര്യങ്ങള്‍ വിശദീകരിച്ചു. പിന്നീട് നടന്നത് അപ്രതീക്ഷിതമായ കാര്യമാണ്. ആന്‍ഡ്രിയാസിന്റെ സഹപ്രവര്‍ത്തകര്‍ എല്ലാവരും ചേര്‍ന്ന് തങ്ങളാല്‍ കഴിയും വിധം ഓവര്‍ടൈം ജോലി ചെയ്തു. ഇത്തരത്തില്‍ സഹപ്രവര്‍ത്തകര്‍ ഓവര്‍ടൈം ജോലി ചെയ്ത് ആന്‍ഡ്രിയാസിന് നല്‍കിയത് 3300 മണിക്കൂറുകളാണ്. വെറും രണ്ടാഴ്ച കൊണ്ടാണ് സഹപ്രവര്‍ത്തകര്‍ ഇത്രയും മണിക്കൂറുകള്‍ അധിക ജോലി ചെയ്തത്.

അപ്രതീക്ഷിതമായാണ് ആന്‍ഡ്രിയാസിന്റെ ഭാര്യ മരണപ്പെട്ടത്. അതിനു ശേഷം മകന് കാന്‍സര്‍ ബാധ സ്ഥിരീകരിക്കപ്പെട്ടപ്പോള്‍ ഒന്‍പതു മാസത്തോളം മകന്റെ കൂടെ തന്നെയായിരുന്നു ആന്‍ഡ്രിയാസ്. തനിക്ക് വേണ്ടി സഹപ്രവര്‍ത്തകര്‍ ചെയ്ത കാര്യം കേട്ടപ്പോള്‍ കരഞ്ഞുകൊണ്ടാണ് ആന്‍ഡ്രിയാസ് സന്തോഷം പങ്കുവച്ചത്. നീണ്ട നാളത്തെ ചികിത്സക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങി വരുന്ന അദ്ദേഹത്തിന്റെ മകന്‍ ജൂലിയസ് ഗ്രാഫ് താമസിയാതെ സ്‌കൂളില്‍ പോയി തുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button