Latest NewsKerala

കിടപ്പിലായ ഭാര്യയ്ക്ക് നാട്ടുകാർ പിരിച്ചെടുത്ത പണം വാങ്ങി നൽകി തിരിച്ചു വരവേ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു

ഇടുക്കി: അർബുദ രോഗത്തെ തുടർന്ന് കിടപ്പിലായ ഭാര്യയ്ക്ക് നാട്ടുകാർ പിരിച്ചെടുത്ത പണം നൽകി തിരികെ വീട്ടിലേക്കു മടങ്ങുന്നതിനിടെ തലകറങ്ങി വീണു ചികിത്സയിലിരുന്ന ഭർത്താവ് മരിച്ചു. മാവടി തറക്കുന്നേൽ ടി.സി.സജീവാണ് (47) മരിച്ചത്. ക്യാൻസർ പിടിപെട്ടതിനെ തുടർന്ന് സജീവിന്റെ ഭാര്യ ഷൈജി സ്വന്തം വീട്ടിലാണ് താമസം.

കഴിഞ്ഞ മാസം 20 നാണ് സജീവിന്റെ ഭാര്യ ഷൈജിക്ക് ചികിത്സയുടെ ഭാഗമായി നാട്ടുക്കാർ പിരിച്ചെടുത്ത പണം അണക്കരയിലുള്ള ഭാര്യ വീട്ടിലെത്തി നൽകിയതിനു ശേഷം തിരിച്ചുവരുന്ന വഴിയാണ് മരണം. ഇതിനിടെയിൽ തൂക്കുപാലത്തിലൂടെ വരുന്നതിനിടെയിൽ സജീവിന് തലവേദന അനുഭവപ്പെട്ടു. തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. തലച്ചോറിലേക്കുള്ള ഞരമ്പ് പൊട്ടിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.ഭാര്യ ഷൈജി അണക്കര അരിമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: ക്രിസ്റ്റി, ക്രിസ്റ്റീന, ക്രിസ്റ്റ്യാനോ. സംസ്കാരം ഞായറാഴ്ച 2.30നു മാവടി സെന്റ് തോമസ് പള്ളിയിൽ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button