കോട്ടയം: കാന്‍സര്‍ രോഗിയായ അച്ഛനെ മകന്‍ മര്‍ദിച്ചു കൊന്നു. ചേപ്പുംപാറ പടലുങ്കല്‍ പി.ആര്‍.ഷാജി (55) ആണു കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് മകന്‍ രാഹുല്‍ ഷാജിയെ (29) പൊന്‍കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു 2 ദിവസമായി ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. ഞായാറാഴ്ച വൈകിട്ടു നാലു മണിയോടെയാണു സംഭവം
Read Also: രേവതി സമ്പത്തിനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കി സിദ്ദിഖ്
ഞായറാഴ്ച മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മില്‍ വാക്കേറ്റവും അടിപിടിയുമുണ്ടായി. ഇതിനിടെ മകന്‍ രാഹുല്‍ കമ്പിപ്പാര ഉപയോഗിച്ചു ഷാജിയുടെ തലയ്ക്ക് അടിച്ചെന്നു പൊലീസ് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാജി ഇന്നു തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ മരിച്ചു. രാഹുല്‍ കുത്തുകേസിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.
Post Your Comments