Latest NewsNewsInternational

വ്‌ളാഡിമിര്‍ പുടിന്‍ കാന്‍സര്‍ ബാധിതന്‍,ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് റിപ്പോര്‍ട്ട്

അധികാരം വിശ്വസ്തനെ ഏല്‍പ്പിക്കും

മോസ്‌കോ: യുക്രെയ്‌നില്‍ റഷ്യയുടെ അധിനിവേശം തുടരുന്നതിനിടെ, ഏറ്റവും നിര്‍ണായക വിവരം പുറത്ത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ കാന്‍സര്‍ ബാധിതനെന്നും, എത്രയും പെട്ടെന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശസ്ത്രക്രിയയുടെ കാലയളവില്‍, പ്രസിഡന്റ് അധികാരം സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയായ നിക്കോള പട്രുഷേവിന് കൈമാറുമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. യുഎസ് ദിനപത്രമായ ന്യൂയോര്‍ക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശസ്ത്രക്രിയയും അതിന് ശേഷമുള്ള വിശ്രമവും കണക്കിലെടുത്ത്, പുടിന്‍ നീണ്ട നാള്‍ അവധിയിലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also: തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഉമ തോമസ്

അടുത്തിടെ പുടിന്റെ അസുഖത്തേയും ആരോഗ്യത്തേയും സംബന്ധിച്ച്, നിരവധി ആശങ്കകള്‍ ഉയര്‍ന്നു വന്നിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ രൂക്ഷമായതിനാലാണ് യുക്രെയ്ന്‍ വിഷയത്തിലടക്കം വേഗത്തിലുള്ള നീക്കങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുടിന് പാര്‍ക്കിന്‍സണ്‍സ് അടക്കമുള്ള രോഗങ്ങള്‍ ഉണ്ടെന്നാണ് വിവരം.

തനിക്ക് ആരോഗ്യപരമായ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ രാജ്യത്തിന്റെ പരമാധികാരം സുഹൃത്തും വിശ്വസ്തനുമായ നിക്കോള പട്രുഷേവിന് നല്‍കുമെന്ന് പുടിന്‍ തന്നെയാണ് തീരുമാനിച്ചതെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button