ന്യൂഡല്‍ഹി: കാര്‍ട്ടൂണ്‍ ചാനലുകളിലെ കോള, ജങ്ക് ഫുഡ് പരസ്യം നിരോധിക്കുന്നതായുള്ള മാധ്യമവാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇത്തരമൊരു നിര്‍ദേശമുണ്ടായിട്ടില്ലെന്നാണ് രാജ്യസഭയിൽ മന്ത്രി എഴുതി നൽകിയ മറുപടിയിൽ പറയുന്നത്.
Read Also: കാർട്ടൂണ്‍ ചാനലുകളിൽ ഇനി ജങ്ക് ഫുഡുകളുടെ പരസ്യം ഉണ്ടാകില്ല
എന്നാൽ ഉയര്‍ന്ന അളവില്‍ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ പരസ്യങ്ങള്‍ കുട്ടികളുടെ ചാനലുകളില്‍ നല്‍കാതിരിക്കാന്‍ ഒമ്പത് ഭക്ഷ്യവിതരണ കമ്പനികള്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. കാര്‍ട്ടൂണ്‍ ചാനലുകളില്‍ കോള,ജങ്ക് ഫുഡ് പരസ്യങ്ങള്‍ക്ക് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയെന്നായിരുന്നു മുൻപ് പുറത്തുവന്ന വാർത്തകൾ.
Post Your Comments