Latest NewsNewsIndia

കാർട്ടൂണ്‍ ചാനലുകളിൽ ഇനി ജങ്ക് ഫുഡുകളുടെ പരസ്യം ഉണ്ടാകില്ല

ന്യൂഡൽഹി: രാജ്യത്തെ കാർട്ടൂണ്‍ ചാനലുകളിൽ കോളയുടെയും ജങ്ക് ഫുഡുകളുടെയും പരസ്യം കേന്ദ്രസർക്കാർ നിരോധിച്ചു. വിവര സാങ്കേതിക സഹമന്ത്രി രാജ്യവർധൻ സിംഗ് രാത്തോഡാണ് ഇത് സംബന്ധിച്ച വിവരം പാർലമെന്‍റിൽ അറിയിച്ചത്.

കുട്ടികളിൽ കൃതൃമ ഭക്ഷണങ്ങളോടുള്ള ആഗ്രഹം വർധിപ്പിക്കുന്നതിൽ ഇത്തരം പരസ്യങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് കുട്ടികളിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇത് ഒഴിവാക്കാൻ വേണ്ടിയാണ് പരസ്യങ്ങൾ നിരോധിക്കുന്നത്. ഇത് സംബന്ധിച്ച് ഉടൻതന്നെ ടെലിവിഷൻ ചാനലുകൾക്ക് നോട്ടീസ് നൽകും. ഇതോടെ കാർട്ടൂൺ ചാനലുകളുടെ വരുമാനത്തിലും വൻ ഇടിവ് സംഭവിക്കും

shortlink

Post Your Comments


Back to top button