
ചെന്നൈ: പറന്നുയരുന്നതിനിടെ ചെന്നൈ- ഡല്‍ഹി സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ടയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. നൂറിലേരെ യാത്രക്കാര്‍ ഉണ്ടായിരുന്ന ബോയിങ് 737 വിമാനത്തിന്റെ ടയറാണ് ടേക്കോഫിനിടെ പൊട്ടിയത്. ഇതോടെ പ്രധാന റൺവേ അടച്ചു.
Read Also: ചൊവ്വയെ ലക്ഷ്യമാക്കി ഭൂമിയില്‍ നിന്നും കുതിച്ച സൂപ്പര്‍ കാര്‍ ലക്ഷ്യമില്ലാതെ അലയുന്നു
വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണെന്നും അവരെ വിമാനത്താവള ടെര്‍മിനലിലേക്ക് മാറ്റിയിട്ടുണ്ടെന്നും സ്‌പൈസ് ജെറ്റ് വക്താവ് മാധ്യമങ്ങളെ അറിയിച്ചു. പ്രധാന റണ്‍വെ വൈകീട്ട് ആറോടെ തുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ അറിയിച്ചു.
Post Your Comments