വാഷിംഗ്ടണ്‍: ചൊവ്വയെ ലക്ഷ്യമാക്കി ഭൂമിയില്‍ നിന്നും കുതിച്ച സ്പെയ്സ് എക്സിന്റെ സൂപ്പര്‍ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. അമേരിക്കന്‍ കോടീശ്വരനായ എലണ്‍ മസ്കിന്റെ സ്പേസ് എക്സ് കമ്ബനി നിര്‍മ്മിച്ച ലോകത്തെ ഏറ്റവും ശക്തിയേറിയ ഫാല്‍ക്കണ്‍ ഹെവി റോക്കറ്റിലൂടെയാണ് കാർ ബഹിരാകാശത്തേക്ക് അയച്ചത്.
Read Also: ഉച്ചഭാഷിണി വഴി ബാങ്ക് വിളിക്കുന്നതിനെതിരെ പ്രമുഖ ഗാനരചയിതാവ്
ആദ്യ ഘട്ടം വിജയകരമായിരുന്നെങ്കിലും ഇപ്പോള്‍ കാറിന്റെ നിയന്ത്രണം പൂര്‍ണമായും നഷ്ടമായിരിക്കുകയാണ്. ചൊവ്വയുടെയും ഭൂമിയുടെയും ഭ്രമണപഥങ്ങള്‍ക്ക് ഇടയില്‍ എത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ വ്യാഴത്തിന് മുന്‍പുള്ള ഛിന്നഗ്രഹ മേഖലയിലാണ് കാര്‍ ഇപ്പോഴുള്ളത്. ഛിന്നഗ്രഹ മേഖല പിന്നിട്ട് കഴിഞ്ഞാല്‍ സൗരയൂഥത്തിന് ചുറ്റും കോടാനുകോടി വര്‍ഷങ്ങള്‍ ഭ്രമണം ചെയ്യാന്‍ കാറിനാകുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. അല്ലെങ്കിൽ ഏതെങ്കിലും ബഹിരാകാശ വസ്തുവുമായി കൂട്ടിയിടിച്ച് കാർ തകരാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
Post Your Comments