USALatest News

ഭീമന്‍ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി അമേരിക്ക വിക്ഷേപിച്ചു

അമേരിക്ക: ലോകത്തെ ഏറ്റവും കരുത്തേറിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി വിജയകരമായി പരീക്ഷിച്ചു. എലന്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ് ആണ് ഈ ഭീമന്‍ റോക്കറ്റ് വിക്ഷേപിച്ചത്. അമേരിക്കന്‍ സമയം പുലര്‍ച്ചെ 1.30നാണ് റോക്കറ്റ് വിക്ഷേപിച്ചത്. എലന്‍ മസ്‌കിന്റെ ഇലക്ട്രിക് കാറായ ടെസ്ല റോഡ്സ്റ്ററും വഹിച്ചാണ് റോക്കറ്റ് പറന്നത്. ഫ്ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിലാണ് ഭീമന്‍ റോക്കറ്റിന്റെ വിക്ഷേപണം നടന്നത്.

ചൊവ്വാ പര്യവേക്ഷണം നടത്താന്‍ ഫാല്‍ക്കന്‍ ഹെവി പ്രാപ്തമാണെന്നാണ് സ്പേസ് എക്സിന്റെ അവകാശവാദം. ശൂന്യാകാശത്തിലേക്ക് വിക്ഷേപിച്ചതിന് ശേഷവും അവ ഭൂമിയിലേക്ക് തിരികെ എത്തും എന്നതാണ് ഫാല്‍ക്കന്‍ ഒമ്ബത് റോക്കറ്റുകളുടെ പ്രത്യേകത. പിന്നീട് വീണ്ടും ഇവ വിക്ഷേപണത്തിന് ഉപയോഗിക്കാന്‍ കഴിയും. ഫാല്‍ക്കണ്‍ ഹെവിയുടെ പരീക്ഷണം വിജയംകണ്ടതോടെ ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യനെ അയക്കാനുള്ള ശ്രമങ്ങള്‍ക്ക് റോക്കറ്റ് സഹായകമാകുമെന്ന പ്രതീക്ഷയിലാണ് ശാസ്‌ത്രലോകം.

read also ;പതിനാറുകാരിയായ അമേരിക്കല്‍ പെണ്‍കുട്ടിയെ ബലമായി ചുംബിയ്ക്കാന്‍ ശ്രമിച്ച കാബ് ഡ്രൈവര്‍ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button