നീണ്ട കാത്തിരിപ്പിന് വിരാമം യുവാക്കളെ ലക്ഷ്യമിട്ട് കിടിലൻ സ്പോർട്സ് സ്കൂട്ടർ പുറത്തിറക്കി ടിവിഎസ്. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച ഗ്രാഫൈറ്റ് കണ്‍സെപ്റ്റിന്റെ അടിസ്ഥാനത്തിൽ നിർമിച്ച എന്‍ടോര്‍ക്ക്മായാണ് ടിവിഎസ് 125 സിസി സ്കൂട്ടർ ശ്രേണിയിലേക്ക് ആദ്യമായി കാലെടുത്ത് വെക്കുന്നത്.
ടിവിസ് റേസിംഗ് അടിസ്ഥനമാക്കിയാണ് എന്‍ടോര്‍ക്കിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. സ്റ്റൈലിഷ് ഹെഡ്ലാംമ്ബ്, എല്‍ഇഡി ടെയില്‍ ലാംമ്ബ്, ഡയമണ്ട് കട്ട് അലോയി വീല്‍ എന്നിവ ഇവനെ കൂടുതൽ സുന്ദരനാക്കുന്നു. മുപ്പതോളം പുതിയ ഫീച്ചേഴ്സ് ഉള്‍ക്കൊള്ളിച്ച സ്മാർട്ട് കണക്റ്റ് ടെക്നോളജിയാണ് ഏറ്റവും പ്രധാന പ്രത്യേകത. ബ്ലൂ ടൂത്ത് വഴി നാവിഗേഷന്‍ സ്മാര്‍ട്ട് ഫോണ്‍ കണക്റ്റിവിറ്റിയുള്ള ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിൽ കോളര്‍ ഐഡി, പാര്‍ക്കിങ് ലൊക്കേഷന്‍ അസിസ്റ്റ് എന്നിവ ലഭ്യമാണ്.
124.8 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് ത്രീ വാൽവ് എൻജിൻ 9.2 ബിഎച്ച്‌പി പവറും 10.5 എന്‍എം ടോര്‍ക്കും നൽകി എന്റോർക്കിനെ നിറത്തിൽ കരുത്തനാക്കുന്നു. മുന്നിലെ 220 എംഎം ഡിസ്ക് ബ്രേക്ക് പിന്നില്‍ 130 എംഎം റിയര്‍ ഡ്രം ബ്രേക്ക് സുരക്ഷാ വർധിപ്പിക്കും. 116 കിലോഗ്രാം ഭാരമുള്ള വാഹനത്തിന് ണിക്കൂറില്‍ 95 കിലോമീറ്ററാണ് പരമാവധി വേഗത.കൂടാതെ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ ഒൻപത് സെക്കന്‍ഡിനുള്ളിൽ സാധിക്കുന്നു.
മാറ്റ് ബ്ലാക്ക്, മാറ്റ് യെല്ലോ, മാറ്റ് ഓറഞ്ച്, മാറ്റ് ഗ്രീന്‍ എന്നീ നാല് ഡ്യൂവല്‍ ടോണ്‍ നിറങ്ങളില്‍ ലഭിക്കുന്ന വാഹനത്തിന് 58,750 രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം വില.ഹോണ്ട ഗ്രാസ്യ, സുസുക്കി ആക്സസ്, വരാനിരിക്കുന്ന അപ്രീലിയ എസ്‌ആര്‍ 125 എന്നിവരുമായിട്ടായിരിക്കും നിരത്തിൽ എന്റോർക്ക് പോരാടുക.
Read also ;വിപണി കീഴടക്കി മുന്നേറി ഹോണ്ട ഗ്രാസിയ
Post Your Comments