സ്കൂട്ടർ വിപണി കീഴടക്കി മുന്നേറി ഹോണ്ടയുടെ 125 സി സി സ്കൂട്ടർ ഗ്രാസിയ. നിരത്തിലിറങ്ങി രണ്ടര മാസത്തിനകം അരലക്ഷം യൂണിറ്റ് വില്‍പ്പനയാണ് ഗ്രാസിയയിലൂടെ ഹോണ്ട സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയിൽ രാജ്യത്ത് ഏറ്റവും വില്‍പ്പനയുള്ള പത്ത് സ്കൂട്ടറുകളുടെ പട്ടികയില്‍ ഹോണ്ട ഗ്രാസിയ ഇടം നേടി.
2017 നവംബറിലാണ് യുവതലമുറയെ ലക്ഷ്യമിട്ട് ഗ്രാസിയ വിപണിയിൽ എത്തിയത്. അർബാൻ ഡിസൈൻ, ഡിജിറ്റൽ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍,എല്‍ഇഡി ഹെഡ്ലാംപ് എന്നിവയാണ് ഗ്രാസിയയുടെ പ്രധാന പ്രത്യേകത. ആക്ടിവ 125 ന്റെ തരം 125 സിസി, ഫോര്‍ സ്ട്രോക്ക് എന്‍ജിൻ തന്നെയാണ് ഗ്രാസിയക്ക് നിരത്തുകളിൽ ജീവൻ നൽകുന്നത്.
മുന്നില്‍ 12 ഇഞ്ചും പിന്നില്‍ 10 ഇഞ്ചും വലുപ്പമുള്ള വീലുകള്‍,18 ലീറ്റർ സ്റ്റോറേജ് എന്നിവ മറ്റു പ്രത്യേകതകൾ.ണിക്കൂറില്‍ 85 കിലോമീറ്ററാണ് പരമാവധി വേഗം നൽകുന്ന ഗ്രാസിയയുടെ ഡ്രം ബ്രേക്ക് – 61,743 രൂപ, ഡ്രം ബ്രേക്ക് അലോയ് വീല്‍ – 63,674 രൂപ, ഡിസ്ക് ബ്രേക്ക് അലോയ് വീല്‍ – 66,115 രൂപ എന്നിങ്ങനെയാണ് കൊച്ചി എക്സ്ഷോറൂം വില.
Read also ;യുവത്വത്തിന് ഹരം പകരാൻ ഹോണ്ടയുടെ സ്കൂട്ടർ കുടുംബത്തിൽ നിന്ന് ഒരംഗം കൂടി വിപണിയിൽ
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments