ഡൽഹി: അടുത്ത സാമ്പത്തിക വർഷം ഇന്ത്യയിൽ 13,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്. അബുദാബി വീക് ഇൻ ഇന്ത്യ എന്ന പരിപാടിയിൽ പങ്കെടുക്കവെ ലുലു ഗ്രൂപ് ചെയർമാൻ എം എ യൂസഫലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ വൻ നിക്ഷേപമാണ് ലുലു ഗ്രൂപ് ലക്ഷ്യമിടുന്നത്. 2018ൽ ഗൾഫിൽ 5000പേർക്ക് പുതുതായി ജോലി നൽകും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും ഗ്രൂപ് പ്രവർത്തനം ആരംഭിക്കും. കേരളം തന്നെയാകും ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ ആസ്ഥാനം.
തുരുവനന്തപുരത്ത് നിർമാണം തുടരുന്ന ഷോപ്പിങ് മാൾ നിർമാണം പൂർത്തിയാകുന്നതോടെ 3000 പേർക്ക് പ്രത്യക്ഷമായും 5000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.
Read also ;വീണ്ടും ഒരു മലയാളിക്ക് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ കോടികളുടെ സമ്മാനം
Post Your Comments